| Wednesday, 14th October 2026, 12:46 pm

രജനികാന്തും നെൽസണുമായിരുന്നു ജയിലര്‍2 ൽ അഭിനയിക്കാനുള്ള കാരണം: വിദ്യ ബാലൻ

അനുപമ കെ. സീത

സിനിമ ലോകം ഒന്നടങ്കം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് നെൽസൺ സംവിധാനം ചെയ്യുന്ന ജയിലര്‍2. സൂപ്പർസ്റ്റാർ രജനികാന്ത് നായകനാകുന്ന ചിത്രം ഒക്‌ടോബർ 15നാണു തിയേറ്ററിലെത്തുന്നത്. വിദ്യ ബാലൻ, സുരാജ് വെഞ്ഞാറമൂട്, രമ്യ കൃഷ്ണൻ, ശിവ രാജ്കുമാർ, മോഹൻലാൽ,  വിജയ് സേതുപതി, എസ്.ജെ. സൂര്യ,  തുടങ്ങിയ പ്രമുഖ താരങ്ങളും സിനിമയിൽ വേഷമിടുന്നുണ്ട്.

തീർച്ചയായും ഇത് രജനി സാറിന്റെയും നെൽസന്റെയും സിനിമയാണ്, അതാണ് താൻ ജയിലര്‍2 തെരഞ്ഞെടുക്കാനുള്ള കാരണമെന്നും തമിഴ് അറിയാത്തതുകൊണ്ട് സിനിമയിലെ ഡയലോഗുകൾ പഠിക്കാൻ താനേറെ ബുദ്ധിമുട്ടിയെന്നുമാണ് വിദ്യ ബാലൻ പറയുന്നത്. പുക വലിച്ചുകൊണ്ടുള്ള ഡയലോഗ് പറയേണ്ട സീനിൽ താനനുഭവിച്ച ബുദ്ധിമുട്ടുകളെ പറ്റിയും രസകരമായി നടി സംസാരിച്ചു. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടത്തിയ പ്രത്യേക ടോക്ക് ഷോയില്‍ സംസാരിക്കുകയായിരുന്നു വിദ്യ ബാലൻ.

‘എനിക്ക് നന്നായിട്ട് തമിഴ് സംസാരിക്കാൻ അറിയില്ല. അതുകൊണ്ട് സൈഡിലെവിടെയെങ്കിലും മാറിയിരുന്ന് ഡയലോഗ് പഠിക്കും. എല്ലാർക്കും ലെങ്ങ്തി ഡയലോഗുകളുണ്ട്. പക്ഷേ തമിഴ് അറിയാത്തതുകൊണ്ട് ഭാർഗവി എന്ന അസിസ്റ്റന്റാണ് ഡയലോഗുകൾ റെക്കോർഡ് ചെയ്ത് എനിക്ക് അയച്ച് തന്ന് എന്നെ സഹായിച്ചത്.

ജയിലര്‍2 ലെ രംഗം.Photo.Screen Grab/Youtube.com

ഒരു ദിവസം രാവിലെ തൊട്ട് എനിക്ക് ഷൂട്ടുണ്ടായിരുന്നില്ല. മൂന്നരക്ക് എനിക്ക് ലൊക്കേഷനിൽ നിന്നും പോകണമായിരുന്നു. അതിനു മുമ്പ് എന്നെ വിളിക്കുമെന്ന് ഭാർഗവി പറഞ്ഞു. പക്ഷേ മൂന്നരക്ക് എന്നെ വിളിച്ച് ഷൂട്ടുണ്ടെന്ന് പറഞ്ഞു. കുഴപ്പമില്ല എനിക്ക് ഡയലോഗുകളൊക്കെ അറിയും, വേഗം ചെയ്തിട്ട് പോവാമെന്ന് വിചാരിച്ചു. ഞാൻ ഷൂട്ടിന് പോയി. അവിടെ എത്തിയപ്പോൾ നെൽസൺ സാർ പറഞ്ഞു , ഡയലോഗിൽ വ്യത്യാസമുണ്ടെന്ന്. ഞാൻ ഞെട്ടിപോയി, ഒന്നര പേജുണ്ടായിരുന്നു പുതിയ ഡയലോഗ്. പോരാതെ സിഗരറ്റ് വലിച്ചിട്ടു വേണം ഡയലോഗ് പറയാൻ.’ വിദ്യ ബാലൻ പറഞ്ഞു.

താൻ സിഗരറ്റ് വലിക്കാത്തതിനാൽ ആ സീൻ ചെയ്യാൻ ബുദ്ധിമുട്ടിയെന്നും കൈയെല്ലാം വിറക്കുകയും കണ്ണിലൂടെ പുകയും വെള്ളവും വന്നുവെന്നും തമാശരൂപേണ നടി കൂട്ടിച്ചേർത്തു. ഒരുപാട് സൂപ്പർസ്റ്റാഴ്‌സിനൊപ്പം താൻ അഭിനയിച്ചിട്ടുണ്ടെങ്കിലും രജനി സാറിന്റെ കൂടെ ആദ്യമായ് അഭിനയിക്കുന്നതുകൊണ്ട് കൈ വിറച്ചപ്പോൾ തനിക്കത് നിയന്ത്രിക്കാനായില്ലെന്നും പിന്നീട് ശരീരം മുഴുവൻ വിറക്കാൻ തുടങ്ങിയെന്നും താരം രസകരമായി പറഞ്ഞു.

ചിത്രത്തിൽ നെഗറ്റീവ് റോളിലാണ് വിദ്യ ബാലന്റെ കഥാപാത്രം കാന്തയെ നെൽസൺ അവതരിപ്പിച്ചിരിക്കുന്നത്. എസ്.ജെ.സൂര്യയുടെ കഥാപാത്രമായ ബോധിയുടെ ഭാര്യയാണ് കാന്ത. വിദ്യ ബാലന്റെ സിനിമ കരിയറിലെ ആദ്യത്തെ നെഗറ്റീവ് റോൾ ഗംഭീരമാകുമെന്നാണ് ട്രെയ്ലറിൽ നിന്നുള്ള സൂചന.

Content Highlight: Rajinikanth and Nelson were the reasons for acting in Jailer 2 said Vidya Balan

അനുപമ കെ. സീത

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more