| Wednesday, 18th March 2026, 8:31 am

സുരേഷേട്ടന്റെ ടീച്ചര്‍ എവിടെയാണെന്ന് ഇപ്പോഴും പലരും ചോദിക്കും; എല്ലാവര്‍ക്കും ഇഷ്ടമാണ് ആ കഥാപാത്രം: രാജേഷ് മാധവന്‍

ഐറിന്‍ മരിയ ആന്റണി

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലൂടെ അഭിനയത്തിലേക്ക് അരങ്ങേറ്റം കുറിച്ച നടനാണ് രാജേഷ് മാധവന്‍. പിന്നീട് ദിലീഷ് പോത്തന്റെ തന്നെ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ച രാജേഷ് ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ തുടങ്ങി നിരവധി സിനിമകളില്‍ ചെറിയ വേഷങ്ങളിലൂടെ തിളങ്ങി.

അത്തരത്തില്‍ പ്രേക്ഷകരുടെയിടയില്‍ വ്യപകമായി സ്വീകരിക്കപ്പെട്ട ഒരു കഥാപാത്രമാണ് ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിലെ സുരേഷട്ടന്. രമ്യ ടീച്ചറേ അഗാധമായി പ്രണയിക്കുന്ന സുരേഷേട്ടനെ സിനിമ കണ്ട ആരും മറന്നിട്ടുണ്ടാകില്ല.

ന്നാ താന്‍ കൊട് എന്ന സിനിമയ്ക്ക് ശേഷം ഈ രണ്ട് കഥാപാത്രങ്ങളുടെയും സുരേഷിന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ എന്ന പേരില്‍ 2024ല്‍ റിലീസ് ചെയ്തിരുന്നു. ഇപ്പോഴിതാ പ്രേക്ഷകര്‍ ഏറ്റെടുത്ത ആ കഥപാത്രത്തെ കുറിച്ച് സംസാരിക്കുരയാണ് രാജേഷ് മാധവന്‍. എല്ലാവരും തന്റെ പേര് പറയുന്നതിനേക്കാളും കൂടുതല്‍ ‘സുരേഷേട്ടാ’ എന്നാണ് എന്നെ വിളിക്കുകയെന്ന് നടന്‍ പറയുന്നു.

‘അങ്ങനെ സ്‌നേഹത്തോടെയാണ് വിളിക്കുന്നത്. ചില ആള്‍ക്കാര്‍ ‘സുരേഷേട്ടന്‍ നല്ല രസം ഉണ്ടായിരുന്നു’, എന്നൊക്കെ പറഞ്ഞു ചിരിക്കും. ചില ആള്‍ക്കാര്‍ ‘സുരേഷേട്ടന്റെ ടീച്ചര്‍ എവിടെയാണ്?’ എന്നൊക്കെ സ്‌നേഹത്തില്‍ ചോദിക്കും ‘ന്നാ താന്‍ കേസ് കൊട്’ വളരെ സത്യസന്ധമായിട്ടുള്ള പ്രസന്റേഷനാണ്. അങ്ങനെയുള്ള സ്‌റ്റൈലില്‍ നടക്കുന്ന ആള്‍ക്കാരെ ഞാന്‍ കണ്ടിട്ടുണ്ട്. നിഷ്‌കളങ്കമായിട്ട് എന്നാല്‍, ഭയങ്കര സക്‌സസ് ആയിട്ട് പ്രേമിക്കുന്ന ഒരാളാണ് ആ സിനിമയിലെ സുരേഷ് എന്ന എന്റെ കഥാപാത്രം.

ഭയങ്കര സ്‌റ്റൈല്‍ കോണ്‍ഷ്യസ് ആണ്, പുതിയ ഫാഷന്‍ ആണ്, അങ്ങനെയൊക്കെ രണ്ട് ആള്‍ക്കാ രാണ് സുരേഷും സുമലതയും സുമലത ടീച്ചര്‍ മുടി ബോബ് ചെയ്തിട്ടുള്ള ആളാണ്. ആ നാട്ടിന്റെ കണ്‍സ്ട്രക്ഷന്‍ ആയിട്ട് തീരെ യോജിക്കാത്ത രണ്ട് ആള്‍ക്കാര്‍. അപ്പോ അതിന് ആ കാരിക്കേച്ചര്‍ സ്വഭാവം ആ കാരക്ടറിന് തന്നെ ഉണ്ട്,’ രാജേഷ് മാധവന്റെ വാക്കുകള്‍.

രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം നിര്‍വ്വഹിച്ച് സന്തോഷ് ടി കുരുവിളയും, കുഞ്ചാക്കോ ബോബനും ഉദയാ പിക്‌ചേര്‍സും ചേര്‍ന്ന് നിര്‍മിച്ച് 2022-ല്‍ പുറത്തിറങ്ങിയ ഒരു ആക്ഷേപഹാസ്യ ചിത്രമാണ് ന്നാ താന്‍ കേസ് കൊട്. ജനപ്രിയ ചിത്രം ഉള്‍പ്പെടെ നിരവധി സംസ്ഥാന പുര്‌സകാരങ്ങള്‍ ചിത്രം നേടിയിരുന്നു.

തിയേറ്ററിലെ വിജയത്തിന് ശേഷം ഒ.ടി.ടിയിലും കയ്യടികള്‍ നേടുകയാണ് രാജേഷ് മാധവന്റെ സംവിധാനത്തില്‍ എത്തിയ പെണ്ണും പൊറാട്ടും. ഒരു കൂട്ടം പുതുമുഖങ്ങളെ അണിനിരത്തി രജേഷ് സംവിധാനം ചെയ്ത ചിത്രം അന്താരാഷ്ട്ര രാജ്യാന്തര ചലച്ചിത്ര മേളകളില്‍ തിളങ്ങിയിരുന്നു. നൂറോളം പുതുമുഖങ്ങള്‍ക്ക് പുറമെ ഇരുനൂറോളം മൃഗങ്ങളും അണിനിരക്കുന്നുണ്ടെന്നതായിരുന്നു ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.

Content Highlight: Rajesh Madhavan on his character in the movie Nna Than case kodu 

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more