| Wednesday, 11th February 2026, 5:30 pm

എനിക്ക് എന്നെ കാണുമ്പോള്‍ തന്നെ ചിരിവരുമായിരുന്നു; മരണമാസ് ആസ്വദിച്ച് ചെയ്ത സിനിമ: രാജേഷ് മാധവന്‍

ഐറിന്‍ മരിയ ആന്റണി

മഹേഷിന്റെ പ്രതികാരം എന്ന ഒറ്റ സിനിമ മതി രാജേഷ് മാധവനെ ഓര്‍ക്കാന്‍. നെല്ലിക്ക കൊണ്ടുപോകുന്ന ചേട്ടനെ അറിയാത റോഡില്‍ ഇടിച്ചിട്ട സൈക്കിളുകാരനെ അത്ര പെട്ടന്നൊന്നും മലയാളികള്‍ മറന്നിട്ടുണ്ടാകില്ല. ദിലീഷ് പോത്തന്റെ ആദ്യ സിനിമയായ മഹേഷിന്റെ പ്രതികാരത്തിലൂടെ കരിയര്‍ ആരംഭിച്ച രാജേഷ് പിന്നീട് നിരവധി സിനിമകളില്‍ കോമഡി വേഷങ്ങളിലഭിനയിച്ചു.

എന്നാല്‍ അധികം ആരും പറയാത്ത മികച്ച പെര്‍ഫോമന്‍സിലൊന്നായിരുന്നു മരണമാസിലെ ശ്രീകുമാറെന്ന സീരിയല്‍ കില്ലര്‍. ഹാസ്യത്തിന്റെ മേമ്പൊടിയോടുള്ള അദ്ദേഹത്തിന്റെ അഭിനയം മറ്റ് സിനിമകളില്‍ നിന്ന് വ്യത്യസ്തമായിരുന്നു.

ഇപ്പോള്‍ ക്യൂ സ്റ്റുഡിയോയുമായുള്ള അഭിമുഖത്തില്‍ മരണമാസിലെ കഥാപാത്രത്തെ കുറിച്ച് സംസാരിക്കുകയാണ് രാജേഷ് മാധവന്‍. വളരെ ആസ്വദിച്ച ചെയ്ത സിനിമയാണ് മരണമാസെന്ന് അദ്ദേഹം പറയുന്നു. ബേസിലിന്റെയും സുരേഷ് കൃഷ്ണയുടെയും കൂടെ പെര്‍ഫോം ചെയ്യാന്‍ വളരെ രസകരമാണെന്നും നടന്‍ പറഞ്ഞു.

‘ സിനിമയില്‍ ചമന്‍ ചെയ്ത എഡിറ്റില്‍ സൂമിന്‍ ചെയ്ത് എന്റെ ക്യാര്കടറിന്റെ എക്‌സ്പ്രഷനൊക്കെ ഒന്ന് കൂട്ടിയിട്ടിട്ടുണ്ട്. ചില സീനുകളൊക്കെ നല്ല കോമഡിയാണ്, പ്രത്യേകിച്ച് ബസ് സ്വീകന്‍സ്. എനിക്ക് ഒരു കട്ടി മീശയും വെച്ച് തന്നിട്ടുണ്ട്.

എനിക്ക് എന്നെക്കാണുമ്പോള്‍ തന്നെ വല്ലാതെ ചിരിവരുമായിരുന്നു. പിന്നെ കോസ്റ്റിയൂം അതിന് വലിയ രീതിയില്‍ സ്വാധീനിച്ചിട്ടുണ്ട്. ഞാനുമായി ചേരാത്ത ഒരു പ്രായമാണ് കഥാപാത്രത്തിന്. പിന്നെ മരണ മാസ് ഒരു കൊമേഴ്ഷ്യല്‍ സിനിമയാണ്, ഈ സിനിമയില്‍ പെര്‍ഫോമന്‍സ് ആവശ്യമുണ്ട്,’ രാജേഷ് മാധവന്‍ പറയുന്നു.

താനൊരു മെത്തേഡ് ആക്ടറല്ലെന്നും സിനിമയില്‍ കഥാപാത്രത്തിനെ ഒരു ഒഴുക്കില്‍ അവതരിപ്പിക്കുന്നതാണെന്നും രാജേഷ് മാധവന്‍ പറഞ്ഞു. നാടകത്തിലും മറ്റും സജീവമാണെന്നും അതിനാല്‍ മരണമാസിലെ കഥാപാത്രം നല്ല രീതിയില്‍ ചെയ്യാന്‍ കഴിഞ്ഞുവെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.

ശിവപ്രസാദിന്റെ സംവിധാനത്തില്‍ തിയേറ്ററുകളിലെത്തിയ ഒരു ഡാര്‍ക്ക് ഹ്യൂമര്‍ ചിത്രമാണ് മരണമാസ്. ബേസില്‍ ജോസഫ്, അനിഷ്മ അനില്‍കുമാര്‍, ബാബു ആന്റണി, സിജു സണ്ണി, സുരേഷ് കൃഷ്ണ
എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം തിയേറ്ററില്‍ വേണ്ടത്ര വിജയം നേടിയിരുന്നില്ല.

Content Highlight: Rajesh Madhavan about the movie Maranamass

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more