മുംബൈ: അന്തരിച്ച ബോളിവുഡ് താരം രാജേഷ് ഖന്ന അവസാനമായി അഭിനയിച്ച “റിയാസത്”റിലീസിങ്ങിന് തയ്യാറെടുക്കുന്നു. രാജേഷ് ഖന്നയുടെ പിറന്നാള്‍ ദിവസത്തിന് ഒരു ദിവസം മുമ്പ് റിലീസ് ചെയ്യാനാണ് അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നത്. ഡിസംബര്‍ 27 നാണ് ഖന്നയുടെ എഴുപതാം പിറന്നാള്‍.[]
ചിത്രത്തില്‍ കരുത്തുറ്റ കഥാപാത്രമായിരുന്നു രാജേഷ് ഖന്നയുടേതെന്ന് സംവിധായകന്‍ അശോക് ത്യാഗി പറഞ്ഞു. സിനിമ ഏതാണ്ട് പൂര്‍ത്തിയായെന്നും എന്നാല്‍ രാജേഷ് ഖന്നയുടെ പിറന്നാള്‍ ദിവസം മാത്രമേ റിലീസ് ഉണ്ടാവൂ എന്നും ത്യാഗി പറഞ്ഞു.
രാജേഷ് ഖന്നയുടെ ഒരു കത്ത് തന്റെ കൈവശം ഉണ്ടെന്നും ഇത് ചിത്രത്തിന്റെ റിലീസ് സമയത്ത് മാത്രമേ വായിക്കാവൂ എന്നാണ് കാകാജി പറഞ്ഞിട്ടുണ്ടെന്നും അതിനാല്‍ ആ ദിവസത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ എന്നാണ് അശോക് ത്യാഗി പറയുന്നത്.
ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെ പോലെ ആരാധകരും കാത്തിരിക്കുകയാണ് സിനിമ പുറത്തിറങ്ങുന്നതിനായി. കാകാജി അവസാനം അഭിനയിച്ച ചിത്രം കാണുന്നതിന് വേണ്ടി മാത്രമല്ല, ആ കത്തില്‍ എന്താണ് എഴുതിയതെന്നറിയാന്‍.