മുംബൈ: കഴിഞ്ഞദിവസം അന്തരിച്ച ബോളിവുഡ് ചലച്ചിത്രതാരം രാജേഷ് ഖന്നയുടെ വസതി മ്യൂസിയമാക്കുമെന്ന് റിപ്പോര്‍ട്ട്. ഖന്നയുടെ ബംഗ്ലാവ് മ്യൂസിയമാക്കണമെന്ന മകളുടെ ആഗ്രഹം പരിഗണിച്ചാണിത്. []
” ഖന്നയുടെ ആശിര്‍വാദ് മ്യൂസിയമാക്കാന്‍ പദ്ധതിയുണ്ട്. എന്നാല്‍ അന്തിമ തീരുമാനമായിട്ടില്ല. രാജേഷ് ഖന്നയുടെ മരണാനന്തര ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയാല്‍ ബന്ധുക്കള്‍ ഇക്കാര്യം പരിശോധിക്കും. ഖന്നയുടെ മക്കളായ ട്വിങ്കിളിന്റെയും റിങ്കിയുടെയും ആഗ്രഹമാണ് വീട് മ്യൂസിയമാക്കണമെന്നുള്ളത്.” ഖന്നയുടെ കുടുംബവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു.
രാജേഷ് ഖന്ന മ്യൂസിയം എന്ന പേരിലാവും വീട് പിന്നീട് അറിയപ്പെടുക. ഖന്നയുടെ വിലപ്പെട്ട വസ്തുക്കളെല്ലാം ഈ മ്യൂസിയത്തില്‍ സൂക്ഷിക്കാനാണ് തീരുമാനം.
കരളിലെ അണുബാധയെ തുടര്‍ന്ന് ജൂലൈ 18നാണ് രാജേഷ് ഖന്ന മരിച്ചത്.