ബോളീവുഡിലെ ആദ്യകാല സൂപ്പര്‍സ്റ്റാര്‍ രാജേഷ് ഖന്നയുടെ വില്‍പത്രം പുറത്തുവന്നതായി റിപ്പോര്‍ട്ട്. രാജേഷ് ഖന്ന മരണപ്പെടുന്നതിന്റെ രണ്ടുദിവസം മുമ്പ് തയ്യാറാക്കിയ വില്‍പത്രമാണ് പുറത്തുവന്നിരിക്കുന്നത്.[]
വില്‍പത്രപ്രകാരം രാജേഷ് തന്റെ മുന്‍ ഭാര്യയും പഴയകാല നടിയുമായ ഡിംപിള്‍ കപാഡിയക്ക് ഒന്നും നല്‍കുന്നില്ല എന്നാണ് അറിയുന്നത്. തന്റെ ബംഗ്ലാവായ ആശിര്‍വാദ് അടക്കമുള്ള എല്ലാ സ്വത്തുക്കളും രാജേഷ് എഴുതി വച്ചിരിക്കുന്നത് രാജേഷ്- ഡിംപിള്‍ ദമ്പതികളുടെ മക്കളായ ട്വിങ്കിള്‍ ഖന്നയുടേയും റിങ്കി ഖന്നയുടേയും പേരിലാണ്. രാജേഷിന്റെ അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിലായിരുന്നു വില്‍പത്രം വായിച്ചത്.
രാജേഷ്- ഡിംപിള്‍ ദമ്പതികള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ വേര്‍പിരിഞ്ഞിരുന്നെങ്കിലും രാജേഷിന്റെ അന്ത്യനാളുകളില്‍ പിണക്കം മറന്ന് ഡിംപിള്‍ കൂടെ ഉണ്ടായിരുന്നു.
രാജേഷിന്റെ മരണശേഷം അദ്ദേഹത്തിന്റെ ഭാര്യയാണെന്ന് അവകാശവാദവുമായി എത്തിയ അനിതാ അദ്വാനിയെ കുറിച്ചും വില്‍പത്രത്തില്‍ പരാമര്‍ശിക്കുന്നില്ല. തനിക്ക് രാജേഷിന്റെ സ്വത്തുക്കളില്‍ താത്പര്യമില്ലെന്ന് അനിത നേരത്തേ വ്യക്തമാക്കിയിരുന്നു.
ആശിര്‍വാദ് മ്യൂസിയമാക്കാനുള്ള തയ്യാറെടുപ്പിലാണ് രാജേഷിന്റെ മരുമകനും ബോളീവുഡ് സൂപ്പര്‍സ്റ്റാറുമായ അക്ഷയ് കുമാര്‍ അടക്കമുള്ള ബന്ധുക്കള്‍.