| Wednesday, 25th September 2019, 1:51 pm

രാജീവ് രവിയുടെ ക്യാമറയില്‍ ശ്രീകാന്ത് മുരളിയുടെ ചിത്രം; പി.വി ഷാജികുമാറിന്റെ തിരക്കഥ

ഡൂള്‍ന്യൂസ് ഡെസ്‌ക്

എബിയെന്ന ചിത്രത്തിന് ശേഷം ശ്രീകാന്ത് മുരളി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ രാജീവ് രവി ക്യാമറ കൈകാര്യം ചെയ്യുന്നു. ടേക്ക് ഓഫ്, കന്യക ടാക്കീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പി.വി ഷാജികുമാറാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്.

സംവിധാനം ചെയ്യുന്ന തുറമുഖം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് രാജീവ് രവി ഈ ചിത്രത്തില്‍ ജോയിന്‍ ചെയ്യുന്നത്. ചിത്രത്തിന്റെ പേരും കാസ്റ്റിംഗും അനൗണ്‍സ് ചെയ്തിട്ടില്ല. അടുത്ത് തന്നെ ചിത്രത്തിന്റെ പ്രഖ്യാപനം നടന്നേക്കും.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വികസനത്തിന് വേണ്ടി ഭൂമി വിട്ടുകൊടുക്കേണ്ടി വരുന്ന ഒരു യുവാവ് നഷ്ടപരിഹാരം ലഭിക്കുന്നതിന് വേണ്ടി നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്റെ കഥാപരിസരം. കാരക്ടര്‍ റോളുകളിലൂടെ അഭിനയ രംഗത്തും ശ്രദ്ധേയനായ ശ്രീകാന്ത് മുരളി ഇപ്പോള്‍ മൂണ്‍വാക്ക് എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പ്രിയദര്‍ശന്‍ ചിത്രങ്ങളിലെ സഹസംവിധായകനായിരുന്നു ശ്രീകാന്ത് മുരളി. പരസ്യ ചിത്രരംഗത്തും സജീവമായിരുന്ന ശ്രീകാന്ത് വിനീത് ശ്രീനീവാസനെ നായകനാക്കിയാണ് സംവിധാന രംഗത്തേക്ക് കടന്നുവന്നത്.

Latest Stories

We use cookies to give you the best possible experience. Learn more