| Sunday, 22nd September 2019, 2:12 pm

രാജീവ് രവി, ആഷിക് അബു, വേണു, ജെയ്.കെ എന്നിവരൊരുമിക്കുന്ന ചിത്രം വരുന്നു; പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലയാളത്തില്‍ മറ്റൊരു ആന്തോളജി ചിത്രം കൂടി വരുന്നു. ചിത്രമൊരുക്കുന്നത് പ്രമുഖരായ നാല് സംവിധായകര്‍. രാജീവ് രവി, ആഷിഖ് അബു, വേണു. ജെയ് കെ എന്നിവരാണ് ചിത്രങ്ങള്‍ സംവിധാനം ചെയ്യുന്നത്.

പ്രൃഥ്വിരാജിന്റെ എസ്ര സംവിധാനം ചെയ്ത സംവിധായകന്‍ ജെയ് കെയുടെ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. എസ്രയുടെ ബോളിവുഡ് റീമേക്കിന്റെ ജോലികളിലേക്ക് കടക്കേണ്ടതിനാലാണ് ജെയ് കെ തന്റെ ചിത്രം നേരത്തെ തന്നെ പൂര്‍ത്തിയാക്കിയത്. ഇനി കുറച്ച് ജോലികള്‍ മാത്രമേ ചിത്രവുമായി ബന്ധപ്പെട്ട് ഉള്ളൂ എന്ന് സിനിമാ വൃത്തങ്ങള്‍ പറയുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ആഷിഖ് അബു വൈറസിൻ്റെ തിരക്കുകളിലും രാജീവ് രവി തുറമുഖത്തിൻ്റെ തിരക്കുകളിലും ആയിരുന്നു. ഇരുവരും തങ്ങളുടെ ഭാഗത്തിൻ്റെ ഷൂട്ടിംഗ് തീർത്തുവെങ്കിലും സ്വന്തം സിനിമകൾ പുറത്തിറക്കിയതിനു ശേഷം ആന്തോളജി വെള്ളിത്തിരയിലെത്തിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പ്രമുഖ താരങ്ങള്‍ ചിത്രത്തിന്റെ ഭാഗമാവുമെന്നാണ് കരുതുന്നത്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ തന്നെ നടന്നേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നേരത്തെ അമല്‍ നീരദ്, ഷൈജു ഖാലിദ്, അന്‍വര്‍ റഷീദ്, ആഷിഖ് അബു, സമീര്‍ താഹിര്‍ ചേര്‍ന്ന് ആന്തോളജി ചിത്രം പുറത്തിറക്കിയിരുന്നു. അഞ്ചു സുന്ദരികള്‍ എന്ന ആ ചിത്രം മികച്ച അഭിപ്രായം നേടിയിരുന്നു. 2013ലാണ് ചിത്രം പുറത്തിറങ്ങിയത്.

Latest Stories

We use cookies to give you the best possible experience. Learn more