| Sunday, 8th December 2013, 3:42 pm

സി.സി.എല്ലിന് ഒരുങ്ങി രാജീവ് പിള്ള

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് അടുത്തിരിക്കെ താരങ്ങള്‍ക്കിടയിലെ ക്രിക്കറ്റര്‍മാരെല്ലാം തങ്ങളുടെ പരിശീലനം തുടങ്ങിക്കഴിഞ്ഞിരിക്കുന്നുവെന്നാണ് പുതിയ വാര്‍ത്ത.

താരക്രിക്കറ്റര്‍മാരിലെ കേമനും മുന്‍കാലകളികളിലെ സ്റ്റാര്‍ പ്ലേയറുമായ രാജീവ് പിള്ളയും തന്റെ പരിശീലനം തുടങ്ങിയിരിക്കുന്നു.

“ടീമിനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. പക്ഷേ ക്രിക്കറ്റാണ് എന്റെ പാഷന്‍.-“രാജീവ് പറഞ്ഞു.

ജനുവരി പകുതിയോടെയേ യഥാര്‍ത്ഥ പരിശീലനം ആരംഭിക്കൂ എന്നും അതുവരെ താരങ്ങള്‍ വ്യക്തിഗതമായി പരിശീലിക്കുമെന്നും രാജീവ് പറഞ്ഞു.

അടുത്തിടെ റിലീസ് ചെയ്യാനിരിക്കുന്ന ഗുരുദക്ഷിണ എന്ന ബോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിങിന്റെ തിരക്കിലായിരുന്ന രാജീവ് മറ്റൊരു തമിഴ്  ചിത്രത്തിന്റെ ചര്‍ച്ചയിലാണിപ്പോള്‍.

ഡിസംബര്‍ 12 ന് കൊച്ചിയില്‍ വച്ച് നടക്കുന്ന ശ്രീശാന്തിന്റെ വിവാഹ സല്‍ക്കാര പരിപാടിയിലും താന്‍ പങ്കെടുക്കുമെന്നും രാജീവ് അറിയിച്ചു.

തനിക്ക്  ശ്രീശാന്തിനോടോ കുടുംബത്തോടോ സ്ഥിരമായ  കോണ്ടാക്ട് ഒന്നും ഉണ്ടായിരുന്നില്ലെന്നും ശ്രീശാന്തിന്റെ അറസ്റ്റ് തങ്ങള്‍ക്കിടയിലെ ബന്ധത്തില്‍ ഉലച്ചിലൊന്നും വരുത്തിയിട്ടില്ലെന്നും രാജീവ് കൂട്ടിച്ചേര്‍ത്തു.

Latest Stories

We use cookies to give you the best possible experience. Learn more