| Sunday, 17th May 2026, 7:34 am

തിരുവനന്തപുരത്ത് നിന്നും ദല്‍ഹിയിലേക്ക് പുറപ്പെട്ട രാജധാനി എക്‌സ്പ്രസിന് തീപിടിച്ചു; അപകടം രാജസ്ഥാനിലെ കോട്ടയില്‍

നിഷാന. വി.വി

ജയ്പൂര്‍: തിരുവനന്തപുരത്ത് നിന്നും ദല്‍ഹിയിലേക്ക് പുറപ്പെട്ട രാജധാനി എക്‌സപ്രസിന് തീപിടിച്ചു. രാജാസ്ഥാനിലെ കോട്ടക്ക് സമീപം ഇന്ന് പുലര്‍ച്ചെ അഞ്ചേ കാലോടെയായിരുന്നു അപകടം. ആളപായമില്ലെന്നാണ് പ്രാഥമിക നിഗമനം.

ബി വണ്‍ കോച്ച് എഞ്ചിന്‍ എന്നിവയ്ക്കാണ് തീപിടിച്ചത്. കോച്ച് പൂര്‍ണമായും കത്തിപോയിരുന്നു. തീപിടുത്തം ശ്രദ്ധയില്‍പ്പെട്ട ഉടനെ യാത്രക്കാരെ ഒഴിപ്പിച്ചതിനാല്‍ വന്‍ അപകടം ഒഴിവായി.

മലയാളികള്‍ കൂടുതലായി ആശ്രയിക്കുന്ന ട്രെയിനാണ് രാജധാനി എക്‌സ്പ്രസ്. അപകടസമയത്തും നിരവധി മലയാളികള്‍ ട്രെയിനില്‍ ഉണ്ടായിരുന്നു.

ട്രെയിനിലുണ്ടായിരുന്ന യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും പരിക്കുകളോ മറ്റ് അപായങ്ങളോ ഉണ്ടായിട്ടില്ലെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു. നിലവില്‍ തീയണയ്ക്കാനുള്ള പ്രാഥമിക നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്.

എന്നാല്‍ തീപിടുത്തുണ്ടാവാനുള്ള കാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ റെയില്‍വെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വെള്ളിയാഴ്ചയാണ് ട്രെയിന്‍ തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ടത്. ഇന്ന് ഉച്ചയോടെ ദല്‍ഹിയില്‍ എത്തേണ്ടതായിരുന്നു.

Content Highlight: Rajdhani Express from Thiruvananthapuram to Delhi catches fire; accident in Kota, Rajasthan

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more