| Wednesday, 22nd July 2020, 12:03 pm

അഴിമതി; അശോക് ഗെലോട്ടിന്റെ സഹോദരന്റെ കമ്പനിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായിക്കൊണ്ടിരിക്കുന്നതിനിടെ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ സാഹോദരന്റെ കമ്പനിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്.

രാസവള അഴിമതി സംബന്ധിച്ചാണ് അശോക് ഗെലോട്ടിന്റെ സഹോദരന്‍ അഗ്രസെന്‍ ഗെലോട്ടിന്റെ ഉടമസ്ഥതയിലുള്ള കമ്പനി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തുന്നത്.

ഇറക്കുമതി ചെയ്ത വളം (സബ്‌സിഡി) സ്വകാര്യ കമ്പനികളിലേക്ക് തിരിച്ചുവിട്ടതായാണ് ഇ.ഡി പറയുന്നത്. ഉല്‍പ്പന്നം സ്വകാര്യ കമ്പനികളിലേക്ക് വഴിതിരിച്ചുവിടുന്നതില്‍ അഗ്രാസെന്‍ ഗെലോട്ട് പ്രധാന പങ്ക് വഹിച്ചതായും ഇ.ഡി പറയുന്നു.

സബ്‌സിഡി വളം ആഭ്യന്തരമായി കൃഷിക്കാര്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. ഇതില്‍ അഴിമതി നടന്നതായാണ് ആരോപിക്കപ്പെടുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more