| Monday, 15th June 2020, 5:48 pm

രാജസ്ഥാനില്‍ 'ഓപ്പറേഷന്‍ കോണ്‍ഗ്രസിന്' ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ബി.ജെ.പി ഘടകകക്ഷി; 'എം.എല്‍.എമാരെ ചോര്‍ത്താന്‍ ശ്രമിക്കുന്നു'

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: ജൂണ്‍ 19ന് നടക്കുന്ന രാജ്യസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി തങ്ങളുടെ എം.എല്‍.എമാരെ മുഴുവന്‍ റിസോര്‍ട്ടിലേക്ക് മാറ്റിയിരിക്കുകയാണ് കോണ്‍ഗ്രസ്. അതിനിടയില്‍ കോണ്‍ഗ്രസ് തങ്ങളുടെ എം.എല്‍.എമാരെ ചോര്‍ത്താന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ച് ബി.ജെ.പി ഘടകകക്ഷി രംഗത്തെത്തി.

രാഷ്ട്രീയ ലോക്താന്ത്രിക് പാര്‍ട്ടിയാണ് കോണ്‍ഗ്രസിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. നഗൂര്‍ എം.പി ഹനുമാന്‍ ബേനിവാള്‍ നയിക്കുന്ന രാഷ്ട്രീയ ലോക്താന്ത്രിക് പാര്‍ട്ടിയ്ക്ക് മൂന്ന് എം.എല്‍.എമാരാണുള്ളത്. ബേനിവാളിന്റെ സഹോദരനും ഇവരില്‍പ്പെടുന്നു.

കോണ്‍ഗ്രസ് തങ്ങളുടെ എം.എല്‍.എമാര്‍ക്ക് വാഗ്ദാനങ്ങള്‍ വാരിക്കോരി നല്‍കുകയാണ്. തങ്ങളുടെ എം.എല്‍.എമാര്‍ അവ നിഷേധിച്ചുവെന്നും രാഷ്ട്രീയ ലോക്താന്ത്രിക് പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ പഖ്രാജ് ഗാര്‍ഗ് പറഞ്ഞു.

എം.എല്‍.എമാരുടെ ഫോണുകള്‍ ടേപ്പ് ചെയ്യപ്പെടുന്നു. അവ നല്ല ജനാധിപത്യത്തിന്റെ ലക്ഷണമല്ലെന്ന് ഹനുമാന്‍ ബേനിവാള്‍ പറഞ്ഞു. അതേ സമയം തങ്ങളുടെ എം.എല്‍.എമാരെ ചോര്‍ത്താനുള്ള ശ്രമം ബി.ജെ.പി നടത്തുന്നുവെന്ന് നേരത്തെ കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more