ന്യൂദല്‍ഹി: ദല്‍ഹിയിലുണ്ടാകുന്ന 50 ശതമാനം പീഡനങ്ങളും സ്ത്രീകള്‍ക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങളും നടത്തുന്നത് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ വിദ്യാര്‍ഥികളാണെന്ന് രാജസ്ഥാനിലെ ബി.ജെ.പി എം.എല്‍.എ അഹൂജ.
ഇത്തരമൊരു പ്രസ്താവന താന്‍ നടത്തുന്നത് ദല്‍ഹി വനിതാ കമ്മീഷന്റെ വാര്‍ഷിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
ജെഎന്‍യു ക്യാംപസ് ലൈംഗികതയുടെയും, മയക്കുമരുന്നിന്റെയും കേന്ദ്രമാണെന്ന് അഹൂജ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
കാമ്പസില്‍ നടക്കുന്ന അവിഹിത ബന്ധങ്ങള്‍ക്ക് തെളിവായി ഉപയോഗിച്ച 3000 ഗര്‍ഭ നിരോധന ഉറകള്‍, 10000 ലേറെ സിഗരറ്റ് കുറ്റികള്‍, 4000 ബീഡിയുടെ അവശിഷ്ടങ്ങള്‍, ചെറുതും വലുതുമായ 50000 എല്ലിന്‍ കഷ്ണങ്ങള്‍, ഭക്ഷണ അവശിഷ്ടങ്ങളുടെ 2000 കവറുകള്‍, എന്നിവ കണ്ടത്തെിയെന്നും എം.എല്‍.എ വ്യക്തമാക്കിയിരുന്നു.
വിദ്യാര്‍ഥികള്‍ രാത്രി അശ്ലീല നൃത്തം ചെയ്യുകയാണെന്നും, അവരാരും കുട്ടികളല്ലെന്നും, സമരം ചെയ്യുന്നതിനായി രക്ഷിതാക്കള്‍ അവരുടെ ഇഷ്ടാനുസരണം പറഞ്ഞയക്കുന്നതാണെന്നും ഇയാള്‍ പറഞ്ഞിരുന്നു.
അതേസമയം അഹൂജ നര്‍ത്തകികള്‍ക്കൊപ്പം നൃത്തം ചെയ്യുന്ന ഫോട്ടോകള്‍ പുറത്തുവിട്ടാണ് സോഷ്യല്‍മീഡിയകളില്‍ ഇതിനെതിരെ വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കുന്നത്.