| Saturday, 3rd February 2018, 11:13 am

രാജസ്ഥാന്‍ ബി.ജെ.പിയെ മുത്തലാഖ് ചൊല്ലിയ ആദ്യ സംസ്ഥാനം: ശത്രുഘ്‌നന്‍ സിന്‍ഹ

ഡൂള്‍ന്യൂസ് ഡെസ്‌ക്

പട്ന: ബി.ജെ.പിക്ക് മുത്തലാഖ് ചൊല്ലിയ ആദ്യ സംസ്ഥാനമാണ് രാജസ്ഥാനെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് ശത്രുഘ്‌നന്‍ സിന്‍ഹ. രാജസ്ഥാന്‍ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ സിറ്റിങ്ങ് സീറ്റുകള്‍ കോണ്‍ഗ്രസ് പിടിച്ചെടുത്തത് പരാമര്‍ശിച്ചാണ് സിന്‍ഹയുടെ പ്രതികരണം.

തന്റെ ട്വിറ്റര്‍ അക്കൗണ്ടിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഉപതെരഞ്ഞെടുപ്പ് നടന്ന അജ്മീര്‍, ആള്‍വാര്‍, മണ്ഡല്‍ഗഡ് എന്നീ മണ്ഡലങ്ങളാണ് ബി.ജെ.പിയെ തലാഖ് ചെല്ലിയതെന്ന് സിന്‍ഹ പരിഹസിക്കുന്നു.

ഉപതെരഞ്ഞെടുപ്പ് ഫലം പാര്‍ട്ടിക്ക് ഞെട്ടല്‍ ഉണ്ടാക്കിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒന്നും ചെയ്യാതിരിക്കുന്നതിലും നല്ലത് താമസിച്ചായാലും ചെയ്യണമെന്നും അല്ലെങ്കില്‍ വലിയദുരന്തമാകും പാര്‍ട്ടിയെ കാത്തുകിടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ നോട്ടുനിരോധനമടക്കമുള്ള വിഷയങ്ങളില്‍ കേന്ദ്രത്തെയും നിലവിലെ ബി.ജെ.പി നേത്യത്വത്തേയും പരസ്യമായി വിമര്‍ശിച്ച് ശത്രുഘ്‌നന്‍ സിന്‍ഹ രംഗത്തെത്തിയിരുന്നു.

We use cookies to give you the best possible experience. Learn more