| Saturday, 18th July 2020, 1:17 pm

രാജസ്ഥാനില്‍ കോണ്‍ഗ്രസിനൊപ്പമെന്ന് സി.പി.ഐ.എം; വോട്ടും പിന്തുണയും നല്‍കുമെന്ന് എം.എല്‍.എ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: രാജസ്ഥാന്‍ സര്‍ക്കാരില്‍ പ്രതിസന്ധികള്‍ തുടരവെ, മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ച് സി.പി.ഐ.എം. സര്‍ക്കാരിനെ താഴെയിറക്കാനുള്ള ഒരു നീക്കത്തെയും പിന്തുണയ്ക്കില്ലെന്നും താന്‍ സര്‍ക്കാരിനൊപ്പമാണെന്നും സി.പി.ഐ.എം എം.എല്‍.എ ബല്‍വാന്‍ പൂനിയ പറഞ്ഞു. സംസ്ഥാനത്ത് ഒരു എം.എല്‍.എയാണ് സി.പി.ഐ.എമ്മിനുള്ളത്.

നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടക്കുകയാണെങ്കില്‍ താന്‍ ഗെലോട്ട് സര്‍ക്കാരിന് വോട്ട് ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. ‘തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ സര്‍ക്കാരിനെ താഴെയിറക്കാനാണ് ബി.ജെ.പി .ശ്രമിക്കുന്നത്. അതില്‍ അവര്‍ വിജയിക്കാന്‍ പോവുന്നില്ല’, പൂനിയ വ്യക്തമാക്കി.

ഓഡിയോ ക്ലിപ്പില്‍ തന്റെ പേരും പരാമര്‍ശിച്ചിട്ടുണ്ട്. തന്നെ അപകീര്‍ത്തിപ്പെടുത്തിയ ഈ നീക്കത്തിനെതിരെ പരാതി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

രാജ്യസഭാ തെരഞ്ഞെടുപ്പിലും പൂനിയ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കായിരുന്നു വോട്ട് രേഖപ്പെടുത്തിയത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more