തിരുവനന്തപുരം: രാജ്ഭവന്‍ പൊതുസ്ഥലമാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. പൊതുഇടത്തില്‍ വര്‍ഗീയത പ്രചരിപ്പിക്കുന്ന ഒരടയാളവും ഉപയോഗിക്കാന്‍ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്ഭവന്‍ നിയമസഭയെയും സെക്രട്ടറിയേറ്റിനെയുമൊക്കെ പോലെ പൊതുസ്ഥലമാണെന്നും അത്തരമൊരു സ്ഥലത്ത് വര്‍ഗീയത പ്രചരിപ്പിക്കാനുള്ള ഒരടയാളവും ഔദ്യോഗിക അടയാളം പോലെ ഉപയോഗിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്ഭവന്‍ ഒരു ആര്‍.എസ്.എസ് കേന്ദ്രം പോലെ ഉപയോഗിച്ച് വര്‍ഗീയവത്ക്കരണത്തിന്റെ ഭാഗമാക്കാന്‍ സമ്മതിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭകളിലുള്‍പ്പെടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കൊടി പിടിച്ച് പോവുകയും പുഷ്പാര്‍ച്ചന നടത്തണമെന്നും പറഞ്ഞാല്‍ എന്താക്കെ സംഭവിക്കുമെന്നും അതിനാലാണ് താന്‍ അതിനെ വിമര്‍ശിച്ചതെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.
ഗവര്‍ണറുടെ പദവിയെ കുറിച്ച് ആദ്യമേ തര്‍ക്കമുണ്ടായിരുന്നുവെന്നും ചര്‍ച്ചക്ക് വിധേയമായതിന് പിന്നാലെയാണ് ഗവര്‍ണര്‍ ഉണ്ടാവട്ടെയെന്നും അധികാരത്തിനായല്ലെന്നായിരുന്നും നിലപാട് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
സി.പി.ഐക്കും സി.പി.ഐ.എമ്മിനും ഒരു നിലപാടെ ഉള്ളൂവെന്നും ഗവര്‍ണറെ പിന്‍വലിക്കണമെന്നാണ് തങ്ങളുടെ നിലപാടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുമ്പേ സ്വീകരിക്കുന്നകും നിലവിലും അത് തന്നെയാണ് നിലപാട്.
മന്ത്രി പ്രസാദിനെ ആദ്യം തന്നെ അഭിനന്ദിച്ച ആളാണ് താനെന്നും കാവി വത്ക്കരിക്കാനുള്ള കേന്ദ്രത്തിന്റെ ശ്രമത്തിന്റെ ഭാഗമാണ് ഗവര്‍ണറുടെ പല നിലപാടുകളെന്നും അദ്ദേഹം പറഞ്ഞു.
പരിസ്ഥിതിദിനാഘോഷത്തിനായി വ്യാഴാഴ്ച രാവിലെയാണ് രാജ് ഭവന്‍ കൃഷിവകുപ്പിനെ ചടങ്ങുമായി ബന്ധപ്പെട്ട് തിരി തെളിക്കലും പുഷ്പാര്‍ച്ചനയും വേണമെന്ന് അറിയിച്ചത്. പിന്നാലെ ഒരു കാരണവശാലും സര്‍ക്കാര്‍ പരിപാടിയില്‍ ഭാരതാംബയുടെ ചിത്രം വെക്കാന്‍ കഴിയില്ലെന്ന് കൃഷി മന്ത്രിയുടെ ഓഫീസ് മറുപടി നല്‍കുകയായിരുന്നു. പിന്നാലെയാണ് വിവാദമാരംഭിച്ചത്.
രാജ് ഭവനിലെ പരിസ്ഥിതി ദിന പരിപാടി റദ്ദാക്കിയ കൃഷി വകുപ്പിന്റെ നിലപാടിനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. പരിപാടിയുടെ വിശദാംശങ്ങള്‍ കൃഷിമന്ത്രി പി. പ്രസാദ് മുഖ്യമന്ത്രിയെ അറിയിച്ചതിന് പിന്നാലെയായിരുന്നു പിന്തുണച്ചത്. വിഷയത്തില്‍ സി.പി.ഐയും സി.പി.ഐ.എമ്മും നിലപാട് വ്യക്തമാക്കിയിരുന്നു. മന്ത്രിയെ പിന്തുണച്ചായിരുന്നു സംഘടനകള്‍ നിലപാട് സ്വീകരിച്ചത്.
Content Highlight: Raj Bhavan, a public space, should not be used as a center for RSS communalization: MV Govindan