| Thursday, 14th June 2018, 1:30 pm

മഴക്കെടുതിയില്‍ മരണം നാലായി; വടക്കന്‍ ജില്ലകളില്‍ ഉരുള്‍പ്പൊട്ടല്‍ വ്യാപകം: രക്ഷാപ്രവര്‍ത്തനം ശക്തമാക്കാന്‍ ദുരന്ത നിവാരണ സേന കോഴിക്കോട് എത്തും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കാലവര്‍ഷക്കെടുതിയില്‍ വടക്കന്‍ ജില്ലകളായ കോഴിക്കോട്, മലപ്പുറം, വയനാട് ഭാഗങ്ങളില്‍ വ്യാപക ഉരുള്‍പ്പൊട്ടലും മണ്ണിടിച്ചിലും. ഉരുള്‍പ്പൊട്ടലിലും മണ്ണിടിച്ചിലിലും മരണം നാലായി. മൂന്ന് കുട്ടികള്‍ ഉള്‍പ്പടെ 4 പേരാണ് മരിച്ചത്. പതിനാറോളം പേരെ കാണാതായി.

കോഴിക്കോട് കട്ടിപ്പാറയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ വ്യാപക നഷ്ടമാണ് രേഖപ്പെടുത്തിയത്. ജില്ലയില്‍ ആറിടത്താണ് ഉരുള്‍പ്പൊട്ടലുണ്ടായത്. പരിക്കേറ്റ അഞ്ചുപേരേ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കനത്തമഴ രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാകുന്നുണ്ട്. അതേസമയം നിരവധി നാശനഷ്ടങ്ങള്‍ ഉണ്ടായ സാഹചര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി ദുരന്ത നിവാരണ സേനയ്ക്ക് നിര്‍ദ്ദേശം നല്‍കി.

മലപ്പുറത്ത് എടവണ്ണയിലും കോഴിക്കോട് പുല്ലൂരാന്‍പാറ ജോയ് റോഡ്, താമരശ്ശേരി, കരിഞ്ചോല എന്നിവിടങ്ങളിലാണ് ഉരുള്‍പ്പൊട്ടലുണ്ടായത്. കരിഞ്ചോല ഭാഗങ്ങളില്‍ ആറോളം വീടുകള്‍ മണ്ണിനടിയിലായി.

ഉരുള്‍പ്പൊട്ടലില്‍ ഗുരുതരമായി പരിക്കേറ്റ അഞ്ച് കുടുംബങ്ങളിലെ അംഗങ്ങളെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ALSO READ; കോഴിക്കോടും മലപ്പുറത്തുമുണ്ടായ ഉരുള്‍പ്പൊട്ടലില്‍ രണ്ട് കുടുംബങ്ങള്‍ ഒലിച്ചുപോയി; പതിനാറു പേരേ കാണാതായി

രക്ഷാ പ്രവര്‍ത്തനത്തിന് വേണ്ടി കളക്ടര്‍ ദുരന്ത നിവാരണ സേനയുടെ സഹായം തേടി. സേനാംഗങ്ങള്‍ തൃശൂരില്‍നിന്ന് ഉച്ചയോടെ എത്തുമെന്നാണ് വിവരം. റോഡുകള്‍ പുഴയായതോടെ രക്ഷാ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചു.

കോഴിക്കോട്, വയനാട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അവധി നല്‍കിയിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലും ഉച്ചയ്ക്ക് ശേഷം അവധി പ്രഖ്യാപിച്ചു.

മലപ്പുറത്ത് എടവണ്ണയിലും കോഴിക്കോട് പുല്ലൂരാന്‍പാറ ജോയ് റോഡ്, താമരശ്ശേരി, കരിഞ്ചോല എന്നിവിടങ്ങളിലാണ് ഉരുള്‍പ്പൊട്ടലുണ്ടായത്. കരിഞ്ചോല ഭാഗങ്ങളില്‍ ആറോളം വീടുകള്‍ മണ്ണിനടിയിലായി.

ഉരുള്‍പ്പൊട്ടലില്‍ ഗുരുതരമായി പരിക്കേറ്റ അഞ്ച് കുടുംബങ്ങളിലെ അംഗങ്ങളെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

രക്ഷാ പ്രവര്‍ത്തനത്തിന് വേണ്ടി കളക്ടര്‍ ദുരന്ത നിവാരണ സേനയുടെ സഹായം തേടി. സേനാംഗങ്ങള്‍ തൃശൂരില്‍നിന്ന് ഉച്ചയോടെ എത്തുമെന്നാണ് വിവരം. റോഡുകള്‍ പുഴയായതോടെ രക്ഷാ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചു.

കോഴിക്കോട്, വയനാട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അവധി നല്‍കിയിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലും ഉച്ചയ്ക്ക് ശേഷം അവധി പ്രഖ്യാപിച്ചു.

Latest Stories

We use cookies to give you the best possible experience. Learn more