| Friday, 4th April 2025, 4:39 pm

ഇനി തണുക്കും; വെള്ളിയാഴ്ച നാല് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചത്.

മൂന്ന് മണിക്കൂറിനകം കനത്ത മഴയ്ക്ക് സാധ്യതയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. നേരത്തെ ഈ ജില്ലകളില്‍ ഉള്‍പ്പെടെ ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.

കൊല്ലം, കോട്ടയം, തൃശൂര്‍ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും നിലവിലുണ്ട്. പരക്കെ മഴ ലഭിക്കുമെന്നും ഇടി മിന്നലിന് സാധ്യതയുണ്ടെന്നും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗതയുള്ള കാറ്റിന് സാധ്യതയുള്ളതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു.  ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്. വരുന്ന നാല് ദിവസം കൂടി വേനല്‍ മഴ ലഭിക്കാനാണ് സാധ്യത.

Content Highlight: Rain warning in the state; Orange alert in four districts

We use cookies to give you the best possible experience. Learn more