| Sunday, 19th October 2014, 8:43 am

മാധ്യമ പ്രവര്‍ത്തകന്‍ രാഹുല്‍ വിജയ് അന്തരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് വെബ് വിഭാഗം സോഷ്യല്‍ മീഡിയാ കോ ഓര്‍ഡിനേറ്റര്‍ രാഹുല്‍ വിജയ്(29) അന്തരിച്ചു.  വയനാട് സുല്‍ത്താന്‍ ബത്തേരി കുപ്പാടി സുദര്‍ശന ഭവനില്‍ വിജയന്റെ മകനാണ്. വനജയാണ് അമ്മ. സംസ്‌കാരം തിങ്കളാഴ്ച കാലത്ത് 8 മണിക്ക്.

വീക്ഷണം, കേരള കൌമുദി ദിനപത്രങ്ങളില്‍ പ്രവര്‍ത്തിച്ച രാഹുല്‍ മുന്‍ മന്ത്രി സുരേന്ദ്രന്‍ പിള്ളയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്നു.  ഓണ്‍ലൈനില്‍ മലയാളം ഉപയോഗിക്കാന്‍ ലോകമെങ്ങും നടന്ന ശ്രമങ്ങളിലെ മുഖ്യ പങ്കാളിയായിരുന്ന രാഹുല്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിലും മലയാള ഭാഷാ സാങ്കേതിക രംഗത്തെ പ്രധാന കൂട്ടായ്മകളിലും സജീവമായിരുന്നു.

മലയാളത്തില്‍ ആദ്യമായി പത്ര പ്രസാധനത്തില്‍ യൂനി കോഡ് ഉപയോഗിച്ചത് രാഹുലിന്റെ നേതൃത്വത്തിലായിരുന്നു.  ഇന്നുപയോഗിക്കുന്ന പല മൊബൈല്‍ ആപ്ലിക്കേഷനുകളുടെയും മലയാളം മാനുവല്‍ തയ്യാറാക്കിയത് രാഹുലാണ്.

ലിപി രൂപകല്‍പ്പന, ഭാഷാ സാങ്കേതികത എന്നീ മേഖലകളില്‍ സജീവമായിരുന്ന രാഹുല്‍ ഓണ്‍ലൈനില്‍ മലയാളം ടൈപ്പ് ചെയ്യാന്‍ കഴിയുന്ന പ്രോഗ്രാമുകള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more