| Thursday, 20th February 2014, 7:09 pm

അസിന്റെ പ്രിയ സുഹൃത്ത് രാഹുല്‍ ശര്‍മ്മ

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]യുവനടി അസിന്‍ മലയാളിയാണെങ്കിലും കൂടുതല്‍ തിളങ്ങിയത് തമിഴിലും ഹിന്ദിയിലുമാണ്.

സെലക്ടീവായി കഥാപാത്രങ്ങളെ തിരഞ്ഞെടുത്തതിലൂടെ മറ്റ് നായികമാരില്‍ നിന്ന് വേറിട്ട് നില്‍ക്കുകയും ചെയ്ത താരമാണ് അസിന്‍.

അസിന് പുതിയ കൂട്ടുകാരനെ കിട്ടിയതാണ് ഇപ്പോള്‍ ബോളിവുഡിലെ പുതിയ വാര്‍ത്ത.

പ്രശസ്ത സെല്‍ഫോണ്‍ കമ്പനി മൈക്രോമാക്‌സിന്റെ സ്ഥാപകനും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ രാഹുല്‍ ശര്‍മ്മയാണത്രേ ഇപ്പോള്‍ അസിന്റെ പ്രിയ സുഹൃത്ത്.

എന്നാല്‍ ഈ വാര്‍ത്തയോട് പ്രതികരിക്കാന്‍ അസിന്‍ ഇതുവരെ തയ്യാറായിട്ടില്ല.

2012ല്‍ പുറത്തിറങ്ങിയ അക്ഷയ് കുമാര്‍ നായകനായ ഖിലാഡി 786 ആണ് അസിന്റേതായി പുറത്തിറങ്ങിയ അവസാന ബോളിവുഡ് ചിത്രം.

അടുത്തതായി അഭിഷേക് ബച്ചന്‍ നായകനായി എത്തുന്ന ഓള്‍ ഈസ് വെല്‍ എന്ന ചിത്രത്തിലാണ് അസിന്‍ അഭിനയിക്കുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more