| Saturday, 22nd November 2025, 9:22 pm

അത് ട്രെന്‍ഡിനൊപ്പം ആയത് യാദൃച്ഛികം; സിനിമ പാശ്ചാത്യലോകത്ത് നിന്നെത്തിയ കലാരൂപം: രാഹുല്‍ സദാശിവന്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമ എന്ന മാധ്യമം പാശ്ചാത്യലോകത്ത് നിന്ന് എത്തിയ കലാരൂപമാണെന്നും ഹോളിവുഡില്‍ ഓരോ നിമിഷവും പുതിയ പരീക്ഷണങ്ങള്‍ നടക്കുന്നുണ്ടെന്നും സംവിധായകന്‍ രാഹുല്‍ സദാശിവന്‍. റെഡ് റെയ്ന്‍ എന്ന സിനിമയിലൂടെ കരിയര്‍ തുടങ്ങി ഭൂതകാലം എന്ന ചിത്രത്തിലൂടെ തന്റെ ഗ്രാഫ് തന്നെ മാറ്റി മാറിച്ച സംവിധായകനാണ് രാഹുല്‍ സദാശിവന്.

ഭ്രമയുഗത്തിന് ശേഷം രാഹുല്‍ അണിയിച്ചൊരിക്കിയ ഡീയസ് ഈറെയും വന്‍വിജയമാണ് നേടിയത്. ഇപ്പോള്‍ സിനിമയുടെ ട്രെന്‍ഡിനെ കുറിച്ച് സംസാരിക്കുകയാണ് രാഹുല്‍.

‘ഹോളിവുഡില്‍ ഒരോ നിമിഷവും പുതിയ പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്. അതുപോലെ നമ്മുടെ സിനിമയുടെ പ്രമേയങ്ങളിലും മാറ്റം സംഭവിച്ച് കൊണ്ടിരിക്കുന്നു. ഭ്രമയുഗവും ഡീയസ് ഈറെയും ഓരോ കാലങ്ങളില്‍ എനിക്ക് തോന്നിയ കഥകളാണ്.

അത് ട്രെന്‍ഡിനൊപ്പം ആയിപ്പോയത് യാദൃച്ഛികം. പ്രേതസിനിമകള്‍ ഹിറ്റാകുന്നു എന്നതുകൊണ്ട് അങ്ങനെയൊരു കഥയെഴുതി എന്നുള്ള ധാരണ തിരുത്തപ്പെടണം. സിനിമയിലൂടെ ആളുകളെ പേടിപ്പിക്കുമെന്ന് ഞാന്‍ പറഞ്ഞിട്ടില്ല,’രാഹുല്‍ പറയുന്നു.

ഭയപ്പെടുന്ന ഒരാളുടെ അനുഭവങ്ങളാണ് ഡീയസ് ഇറയെന്നും പ്രണവ് ആ കഥാപാത്രത്തെ പെര്‍ഫെക്ട് ആയി അവതരിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഓരോ വിഷയങ്ങളും ഈസിയായി കൈകാര്യം ചെയ്യുന്നയാളാണ് പ്രണവെന്നും എല്ലാവരോടും നന്നായി പെരുമാറണമെന്ന കാര്യത്തില്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധ പുലര്‍ത്താറുണ്ടെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

തമാശ പറഞ്ഞുകൊണ്ടിരിക്കുന്നതിനിടെ ആയാല്‍ പോലും ക്യാമറയുടെ മുന്നിലെത്തിയാല്‍ കഥാപാത്രത്തിന്റെ സീരിയസ്‌നെസ്സിലേക്കു മാറാന്‍ കഴിവുള്ള നടനാണ് പ്രണവെന്നും അദ്ദേഹം പറഞ്ഞു.

Content highlight:  Rahul Sadashivan says Cinema is an art form that came from the Western world

We use cookies to give you the best possible experience. Learn more