| Saturday, 13th December 2025, 10:23 am

രാഹുലിന്റെ വലംകൈ; അടൂര്‍ നഗരസഭയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഫെനി നൈനാന് തോല്‍വി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിലിൻ്റെ വലംകൈയ്യും ബലാത്സംഗക്കേസിൽ കൂട്ടുപ്രതിയുമായ യു.ഡി.എഫ് സ്ഥാനാ‍ർ‌ത്ഥി ഫെനി നൈനാന് പരാജയം.

പത്തനംതിട്ട അടൂ‍ർ ന​ഗരസഭയിലെ പോത്രാട് എട്ടാം വാർഡിലാണ് ഫെനി നൈനാന് പരാജയപ്പെട്ടത്. ഇവിടെ ബി.ജെ.പിയാണ് സീറ്റ് നിലനിർത്തിയത്. ഫെനി നൈനാന്റെ സ്ഥാനാർത്ഥിത്വം വലിയ വിവാദമായിരുന്നു.

രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട ലൈംഗിക പീഡന കേസിൽ ഫെനി നൈനാനെതിരെയും ഗുരുതര ആരോപണങ്ങളായിരുന്നു ഉയർന്നത്.

രാഹുൽ മാങ്കൂട്ടത്തിൽ ഹോംസ്റ്റേയിലേക്ക് വിളിച്ചുവരുത്തിയാണ് തന്നെ പീഡിപ്പിച്ചതെന്നും അവിടേക്ക് കൊണ്ടുപോകാൻ രാഹുലിനൊപ്പം വന്നത് സുഹൃത്തായ ഫെനി നൈനാൻ ആയിരുന്നെന്നും യുവതി പരാതിയിൽ പറഞ്ഞിരുന്നു.

കാർ ഓടിച്ചത് ഫെനി നൈനാൻ ആയിരുന്നെന്നും യുവതി പരാതിയിൽ പറഞ്ഞിരുന്നു. പരാതിയുടെ അടിസ്ഥാനത്തിലാണ് ഫെനി നൈനാനെതിരെ എസ്.ഐ.ടി നടപടിയെടുത്തത്.

Content Highlight: Rahul’s right-hand man, UDF candidate Feni Nainan, loses in Adoor Municipality

We use cookies to give you the best possible experience. Learn more