| Friday, 6th November 2026, 9:00 am

'അതാണ് നിങ്ങളുടെ പാഷനെങ്കിൽ ഇവിടെ എന്തിനാണ് നിൽക്കുന്നത്, പോയി സ്വപ്നങ്ങളെ പിന്തുടരൂ' എന്നാണ് റഹ്മാൻ സാർ പറഞ്ഞത്: രാഹുൽ രാജ്

അനുപമ കെ. സീത

ഛോട്ടാ മുംബൈ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ഒരുപിടി ഹിറ്റ് ഗാനങ്ങൾ മലയാള സിനിമക്ക് സമ്മാനിച്ച ഗായകനും സംഗീത സംവിധായകനുമാണ് രാഹുൽ രാജ്. മലയാളത്തിൽ കൂടാതെ തമിഴിലും തെലുങ്കിലും നിരവധി പാട്ടുകളാണ് രാഹുൽ ഒരുക്കിയിട്ടുള്ളത്. ബാച്ചിലർ പാർട്ടി, അണ്ണൻ തമ്പി, എസ്ര, ദി പ്രീസ്റ്റ്, ആറാട്ട്, ‘മരക്കാർ: അറബിക്കടലിന്റെ സിംഹം തുടങ്ങിയവയാണ് അദ്ദേഹം സംഗീതം ചെയ്തിട്ടുള്ള മറ്റ് സിനിമകൾ. 2009ല്‍ റിലീസായ ഋതു എന്ന ചിത്രത്തിൽ മികച്ച പശ്ചാത്തലസംഗീതം ഒരുക്കിയതിന് കേരള  സംസ്ഥാന ചലച്ചിത്ര അവാര്‍ഡും രാഹുല്‍ രാജ് സ്വന്തമാക്കിയിട്ടുണ്ട്.

താൻ എങ്ങനെയാണ് മ്യൂസിക്കിലേക്ക് എത്തി ചേർന്നത് എന്നതിനെക്കുറിച്ചും അതിനു കാരണമായ പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ എ.ആർ.റഹ്മാന്റെ സ്വാധീനത്തെക്കുറിച്ചും ക്ലബ് എഫ്.എമ്മുമായി സംസാരിക്കുകയായിരുന്നു രാഹുൽ രാജ്.

‘അദ്ദേഹത്തെ ആദ്യം കണ്ടപ്പോൾ പുള്ളി പറഞ്ഞത്, ‘മ്യൂസിക്കാണ് നിങ്ങളുടെ ഏറ്റവും വലിയ പാഷനെങ്കിൽ നിങ്ങൾ ഇവിടെ എന്താണ് ചെയ്യുന്നത്. നിങ്ങൾ ഇവിടെ നിന്നും പോയി നിങ്ങളുടെ സ്വപ്നങ്ങളെ പിന്തുടരൂ’ എന്നാണ്. ഞാൻ ദൈവത്തെ പോലെ കാണുന്ന വ്യക്തിയാണത്. ഞാൻ അവിടെ നിന്നും ഇറങ്ങിയപ്പോൾ തന്നെ അമ്മയെ വിളിച്ചു. ‘നിന്റെ ഗുരുവും ദൈവവും അങ്ങനെ പറഞ്ഞല്ലോ, ഇനി നീ എന്താണെന്ന് വെച്ചാൽ ചെയ്തോ’ എന്നാണ് അമ്മയപ്പോൾ പറഞ്ഞത്.

രാഹുൽ രാജ്.Photo.Screen Grab/Youtube.com

മ്യൂസിക് ഷോപ്പിൽ പോയി എ.ആർ.റഹ്മാനെ കണ്ടപ്പോൾ താൻ വരിഞ്ഞുമുറുക്കി അദ്ദേഹത്തെ കെട്ടിപ്പിടിച്ചുവെന്നും നാട്ടിലുള്ളൊരു പയ്യൻ എന്ന രീതിയിലാണ് റഹ്മാൻ തന്നെ കണ്ടതെന്നും രാഹുൽ കൂട്ടിച്ചേർത്തു. അവിടെ വെച്ച് അദ്ദേഹത്തിന്റെ പുതിയ റിലീസുകളെ പറ്റിയും കന്നത്തിൽ മുത്തമിട്ടാൽ എന്ന സിനിമയിൽ അദ്ദേഹം ചെയ്ത പാട്ടുകളെ പറ്റിയും താനുമായി സംസാരിച്ചുവെന്നും രാഹുൽ വ്യക്തമാക്കി.

‘കന്നത്തിൽ മുത്തമിട്ടാൽ  റീലീസ്‌ഡായ സമയമായിരുന്നു. അതിലെ വെള്ളൈപൂക്കൾ എന്ന പാട്ടൊക്കെ കേട്ട് പാടി നടന്ന് ക്യൂവിൽ നിൽക്കുമ്പോഴാണ് ഈ മനുഷ്യനെ കാണുന്നത്. ഞങ്ങൾ ആ പാട്ടിനെ പറ്റി സംസാരിച്ചു. ആ പാട്ടിലുപയോഗിച്ച രീതിയെ പറ്റിയൊക്കെ എനിക്ക് അദ്ദേഹം വിശദീകരിച്ചു തന്നു. ഭയങ്കര എക്സൈറ്റഡായ് ഒരു കുട്ടി പറയുന്ന രസത്തോടെയാണ് അദ്ദേഹം സംസാരിച്ചത്. നമ്മുടെ മനസിൽ പെഡസ്ട്രലിൽ വെച്ചിരിക്കുന്ന ആളാണ് അദ്ദേഹം. പക്ഷേ ശരിക്കും അദ്ദേഹം ഡൌൺ ടു എർത്ത് വ്യക്തിയാണെന്നത് എന്നെ ശരിക്കും ഇൻഫ്ളുവൻസ് ചെയ്തു,’ രാഹുൽ പറഞ്ഞു.

Content Highlight: Rahul Raj stated that Rahman Sir had told him that if that was his passion, why he was staying there, and urged him to go and follow his dreams.

അനുപമ കെ. സീത

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more