| Sunday, 11th January 2026, 9:54 am

രാഹുൽ തന്റെ കുടുംബത്തെ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തി; പരാതി നൽകിയ മൂന്നാം യുവതി

ശ്രീലക്ഷ്മി എ.വി.

പാലക്കാട്: പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതികളിൽ വസ്തുതയുണ്ടെന്നും തന്റെ കുടുംബത്തെ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും മൂന്നാം പരാതി നൽകിയ യുവതി.

മാതാപിതാക്കളെ അപായപ്പെടുത്തുമെന്ന് രാഹുൽ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും യുവതി പറഞ്ഞു.

സമൂഹമാധ്യമം വഴിയാണ് രാഹുലിനെ പരിചയപ്പെട്ടതെന്നും ഭാവിയിൽ ഒരുമിച്ച് ജീവിക്കാമെന്ന് വാഗ്‌ദാനം നൽകിയിരുന്നെന്നും ബന്ധം പിരിയാതിരിക്കാൻ കുഞ്ഞ് വേണമെന്നും രാഹുൽ പറഞ്ഞിരുന്നെന്നും യുവതി കൂട്ടിച്ചേർത്തു.

ഡി.എൻ.എ പരിശോധന നടത്തിയിട്ടുണ്ടെന്നും യുവതി മൊഴി നൽകി. മനം നൊന്താണ് താൻ പരിശോധന നടത്തിയതെന്ന് യുവതി പറഞ്ഞു. വീഡിയോ കോൾ വഴിയാണ് യുവതിയുടെ മൊഴിയെടുത്തത്.

ഡി.എൻ.എ പരിശോധനയോട് രാഹുൽ സഹകരിച്ചില്ലെന്നും ഗർഭം അലസിയെങ്കിലും തെളിവ് സൂക്ഷിച്ചിരുന്നെന്നും യുവതി മൊഴി നൽകി.

നേരിട്ട് മൊഴിനൽകാൻ വിദേശത്ത് നിന്നും യുവതി നാട്ടിലെത്തുമെന്നും റിപ്പോർട്ടുകളുണ്ട്.

ആറുദിവസം മുൻപാണ് ഡി.ജി.പിക്ക് രാഹുലിനെതിരായ മൂന്നാം പരാതി ലഭിച്ചത്. രാഹുലിനെതിരെ ഡിജിറ്റൽ തെളിവുണ്ടെന്നും എസ്.ഐ.ടി പറഞ്ഞു.

രാഹുലിന്റെ സുഹൃത്തായ ഫെനി നൈനാനെതിരെയും പരാമർശങ്ങളുണ്ടെന്നാണ് റിപ്പോർട്ടുകൾ. രാഹുൽ സമൂഹ മാധ്യമങ്ങളിൽ തന്നെ ബ്ലോക്ക് ചെയ്ത സാഹചര്യത്തിൽ ഗർഭിണിയായ വിവരം ഫെനിയെ അറിയിച്ചിരുന്നെന്നും യുവതി പറഞ്ഞു.

രാഹുലിനെതിരെ ഗുരുതരവകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ബലാത്സംഗം, നിർബന്ധിത ഭ്രൂണഹത്യ, ശാരീരിക ഉപദ്രവം, മുറിവേൽപ്പിക്കൽ, വിശ്വാസ വഞ്ചന, ഭീഷണിപ്പെടുത്തൽ, സാമ്പത്തിക ചൂഷണം, അസഭ്യം പറയൽ എന്നീ വകുപ്പുകളാണ് ചുമത്തിയത്.

യുവതിയുമായി ബന്ധമുണ്ടായിരുന്നെന്നും സമൂഹ മാധ്യമം വഴിയാണ് പരിചയപ്പെട്ടതെന്ന് രാഹുൽ സമ്മതിച്ചെന്നും എന്നാൽ ആദ്യ രണ്ട്‌ പരാതികളിലെയും പോലെ ഭ്രൂണഹത്യക്ക് താൻ നിർബന്ധിച്ചിട്ടില്ലെന്നും രാഹുൽ ആവർത്തിച്ചു.

Content Highlight: Rahul threatens to destroy her family; Third woman files complaint

ശ്രീലക്ഷ്മി എ.വി.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാന്തര ബിരുദം.

We use cookies to give you the best possible experience. Learn more