പത്തനംതിട്ട: ലൈംഗിക പീഡന കേസിൽ അറസ്റ്റിലായ പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിനെ മാവേലിക്കര ജയിലിലെത്തിച്ചു.
14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തെന്നാണ് റിപ്പോർട്ടുകൾ. മാവേലിക്കര സ്പെഷ്യൽ സബ് ജയിലിലേക്കാണ് രാഹുലിനെ കൊണ്ടുപോയത്.
രാഹുലിനെ കൊണ്ടുവന്ന ജീപ്പ് തടഞ്ഞുകൊണ്ട് സബ്ജയിലിന് മുന്നിൽ ഡി.വൈ.എഫ്.ഐ പ്രതിഷേധം തുടരുകയാണ്.
ക്രൂരമായ ലൈംഗിക പീഡനവും ഗർഭഛിദ്രവും സാമ്പത്തിക ചൂഷണവും വിവരിക്കുന്നതാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാമത്തെ പരാതി.
2024 ഏപ്രിൽ എട്ടിന് തിരുവല്ലയിലെ സ്വകാര്യ ഹോട്ടലിൽ വെച്ച് ക്രൂരമായി പീഡിപ്പിച്ചെന്ന് എഫ്.ഐ.ആറിൽ പറയുന്നു.
ബലാത്സംഗത്തിനിടയ്ക്ക് മുഖത്ത് തുപ്പിയെന്നും ശരീരത്തിൽ മുറിവേൽപ്പിച്ചെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.
പാലക്കാട്ടെ ഹോട്ടലിൽ നിന്നും ഇന്ന് അർധരാത്രിയായിരുന്നു രാഹുലിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. അതീവ രഹസ്യമായാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്.
അറസ്റ്റ് വൈകിപ്പിക്കുന്നതിലെ ആശങ്ക പങ്കുവെച്ചുകൊണ്ടുള്ള അതിജീവിതയുടെ ശബ്ദ സന്ദേശമാണ് കേസിൽ നിർണായകമായത്.
നിയമവഴികളിൽ കൂടെ മുഖ്യമന്ത്രി പിണറായി വിജയന്റെ പക്കലെത്തിയ അതിജീവിതയുടെ സന്ദേശത്തിൽ സർക്കാർ ഉടനടി നടപടി സ്വീകരിക്കുകയും ചെയ്തു.
Content Highlight: Rahul Mangkootatil taken to Mavelikkara jail; remanded for 14 days