പാലക്കാട്: പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റില്‍. പാലക്കാട് കെ.പി.എം. ഹോട്ടലില്‍ നിന്ന് അര്‍ധരാത്രി പന്ത്രണ്ടരയോടെ രാഹുലിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
അതീവ രഹസ്യമായി പൊലീസ് നടത്തിയ നീക്കത്തിലൂടെയാണ് അറസ്റ്റ്.
മൂന്നാമത്തെ ബലാത്സംഗ കേസിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. കസ്റ്റഡിയിലെടുത്ത രാഹുലിനെ പത്തനംതിട്ട എ.ആര്‍ ക്യാംപിലെത്തിച്ചാണ് അറസ്റ്റ് ചെയ്തത്.
ബലാത്സംഗവും ഗര്‍ഭച്ഛിദ്രവും സാമ്പത്തിക ചൂഷണവുമുള്‍പ്പെടെ ഗുരുതര പരാതികളാണ് രാഹുലിനെതിരെ പരാതിക്കാരി ഉന്നയിച്ചിരിക്കുന്നത്. നിലവില്‍ പത്തനംതിട്ട ക്യാംപില്‍ രാഹുലിനെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.
തിരുവല്ല മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുമെന്നാണ് ലഭിക്കുന്ന വിവരം. സ്റ്റേറ്റ് ക്രൈം ബ്രാഞ്ചിന്റെ മേല്‍നോട്ടത്തിലാണ് കേസിന്റെ നടപടി ക്രമങ്ങള്‍ മുമ്പോട്ട് പോയത്.
സുരക്ഷ ക്രമീകരണങ്ങളും ക്യാംപ് പരിസരത്ത് സജ്ജമാക്കിയിട്ടുണ്ട്. രാഹുലിനെതിരെ പഴുതടച്ച നീക്കമാണ് ഉദ്യോഗസ്ഥര്‍ നടത്തിയത്. തെളിവുകളെല്ലാം ശേഖരിച്ചാണ് പൊലീസ് നീക്കം.
അറസ്റ്റ് രേഖപ്പെടുത്തിയ വിവരം എം.എല്‍.എയുടെ അഭിഭാഷകരെ അറിയിച്ചെന്നാണ് വിവരം.
Content Highlight: Rahul Mamkoottathil arrested in third rape case