കാസര്‍ഗോഡ്: ലൈംഗിക പീഡന കേസില്‍ മുന്‍കൂര്‍ ജാമ്യം നിഷേധിക്കപ്പെട്ട പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തില്‍ കാസര്‍ഗോട്ടെ ഹോസ്ദുര്‍ഗ് കോടതിയില്‍ കീഴടങ്ങുമെന്ന് സൂചന. കോടതിക്ക് മുമ്പാകെ വലിയ പൊലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരിക്കുന്നത്. സമയം കഴിഞ്ഞിട്ടും മജിസ്ട്രേറ്റ് കോടതിയില്‍ തുടരുകയാണ്.
മേഖലയില്‍ എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും ബി.ജെ.പി പ്രവര്‍ത്തകരും തടിച്ചുകൂടിയിട്ടുണ്ട്. രാഹുല്‍ നിലവില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലാണെന്നും വിവരമുണ്ട്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
രാഹുല്‍ കോടതിയില്‍ എത്തുകയാണെങ്കില്‍ പ്രതിഷേധ സൂചകമായി പൊതിച്ചോറ് നല്‍കുമെന്ന് പ്രാദേശിക ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. രാഹുല്‍ ആ രീതിയിലാണ് ഡി.വൈ.എഫ്.ഐ കേരളത്തിലുടനീളം വിതരണം ചെയ്യുന്ന പൊതിച്ചോറിനെ അധിക്ഷേപിച്ചതെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു.
Content Highlight: Rahul in custody? DYFI protest with a pothichoru in front of Hosdurg court