| Sunday, 8th March 2026, 3:02 pm

കേരളത്തിലെ വിദ്യാര്‍ത്ഥിനികളുമായി സംവദിച്ചത് അവിശ്വസനീയമാംവിധം പ്രചോദനം; വനിതാ ദിനത്തില്‍ വീഡിയോ പങ്കുവച്ച് രാഹുല്‍ ഗാന്ധി

മുഹമ്മദ് നബീല്‍

ന്യൂദൽഹി: കേരളത്തിലെ വിദ്യാർത്ഥിനികളുമായുള്ള വീഡിയോ പങ്കുവച്ച് വനിതാ ദിന ആശംസയുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

കേരളത്തിലെ ചില വിദ്യാർത്ഥിനികളുമായി സംവദിച്ചത് അവിശ്വസനീയമാംവിധം പ്രചോദനം നൽകുന്നതായിരുന്നു എന്നും സ്വപ്നങ്ങളിൽ അവർക്കുള്ള വിശ്വാസം സ്ത്രീകൾ മാറ്റത്തിനുള്ള പ്രേരക ശക്തിയാണെന്ന് തെളിയിക്കുന്നതാണെന്നും അദ്ദേഹം വനിതാ ദിനം ആശംസിച്ചുകൊണ്ട് എക്‌സിൽ രേഖപ്പെടുത്തി.

വിദ്യാർഥികളുമൊന്നിച്ച് ഭക്ഷണം കഴിക്കുന്ന വീഡിയോയിൽ രാഹുൽ ഗാന്ധി അവരുമായി സംഭാഷണത്തിലേർപ്പെടുന്നുണ്ട്.

ഇന്ത്യയിൽ വലിയ ഉയരങ്ങളിലെത്തുന്ന ഒരുപാട് വനിതകൾ ഉണ്ടെങ്കിലും ഇന്ത്യയിൽ ഒരു സ്ത്രീയായി നിലനിൽക്കുക എന്നത് ലജ്ജിപ്പിക്കുന്നതാണെന്ന് ഒരു പെൺകുട്ടി അഭിപ്രായപ്പെട്ടപ്പോൾ രാഹുൽ അതിനോട് വിയോജിച്ചു

ഇന്ത്യയിൽ ഒരു സ്ത്രീയായിരിക്കുക എന്നതിൽ മോശമായിരിക്കേണ്ടതില്ലെന്നും പി.ടി ഉഷയെപ്പോലുള്ളവർ കൂടിയടങ്ങുന്നതാണ് ഈ സമൂഹമെന്നതും പറഞ്ഞ കോൺഗ്രസ് നേതാവ് ഇതൊരു പുരുഷ കേന്ദ്രീകൃത സമൂഹമായതിനാലാണ് സ്ത്രീയായിരിക്കുക പ്രയാസമായി തോന്നുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തന്റെ കുടുംബത്തിൽ സ്ത്രീകളായിരുന്നു തീരുമാനങ്ങളെടുത്തിരുന്നതെന്നും തന്റെ മുത്തശ്ശി ( ഇന്ദിര ഗാന്ധി) വീട്ടിലെ ബോസ് ആയിരുന്നെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാർത്ഥി രാഷ്ട്രീയത്തെക്കുറിച്ച് അദ്ദേഹത്തോട് ചോദിച്ചപ്പോൾ തീർച്ചയായും അത് അനിവാര്യമാണെന്നും രാഹുൽ ഗാന്ധി പ്രതികരിച്ചു.

അടുത്ത പത്ത് വർഷത്തിനുള്ളിൽ ഇന്ത്യയിൽ എന്ത് മാറ്റമാണ് രാഹുൽ കാണാൻ ആഗ്രഹിക്കുന്നതെന്ന് ചോദിച്ചപ്പോൾ ഇന്ത്യയിലെ എല്ലാവരും അവർക്ക് ഇഷ്ടമുള്ളത് ചെയ്യണമെന്ന് ആഗ്രഹിക്കുന്നതായും അദ്ദേഹം മറുപടി പറഞ്ഞു.

Content Highlight: Rahul Gandhi wishes women’s day

മുഹമ്മദ് നബീല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more