| Wednesday, 27th March 2019, 2:15 pm

മോദിയ്ക്ക് ലോക നാടകദിന ആശംസകള്‍: പ്രധാനമന്ത്രിയെ ട്രോളി രാഹുലിന്റെ ട്വീറ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സുപ്രധാന കാര്യം പറയാനുണ്ട് എന്ന മുന്നറിയിപ്പോടെ ഇന്ത്യ ഉപഗ്രഹവേധ മിസൈല്‍ പരീക്ഷിച്ച കാര്യം പരാമര്‍ശിച്ചുകൊണ്ട് രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദിയെ ട്രോളി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുലിന്റെ ട്രോള്‍.

“വെല്‍ഡണ്‍ ഡി.ആര്‍.ഡി.ഒ. നിങ്ങളുടെ ഉദ്യമത്തില്‍ അങ്ങേയറ്റം അഭിമാനിക്കുന്നു. ഒപ്പം പ്രധാനമന്ത്രിക്ക് ലോക നാടകദിനാശംസകള്‍ നേരുകയും ചെയ്യുന്നു.” എന്നു പറഞ്ഞാണ് രാഹുലിന്റെ പരിഹാസം.

തനിക്ക് രാജ്യത്തെ ജനങ്ങളോട് സുപ്രധാന കാര്യം പറയാനുണ്ട് എന്ന് 11.30 ട്വീറ്റ് ചെയ്ത് രാജ്യത്തെ മുള്‍മുനയില്‍ നിര്‍ത്തിയശേഷമായിരുന്നു മോദി ഇത്തരമൊരു പ്രഖ്യാപനം നടത്തിയത്. ഒരു ട്വീറ്റിലൂടെയോ അല്ലെങ്കില്‍ ഡി.ആര്‍.ഡി.ഒയിലെ ശാസ്ത്രജ്ഞന്‍മാര്‍ വാര്‍ത്താ സമ്മേളനത്തിലൂടെയോ രാജ്യത്തെ അറിയിക്കേണ്ട കാര്യം ഇത്തരത്തില്‍ കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ മോദിയുടെ രീതി വലിയ തോതില്‍ വിമര്‍ശിക്കപ്പെടുന്ന സാഹചര്യത്തിലാണ് രാഹുലിന്റെ പരിഹാസം.

Also read:മേരാ പ്യാരാ ദേശ്‌വ്യാസിയോം, ഇന്ത്യ ഉപഗ്രഹവേധ മിസൈല്‍ പരീക്ഷിച്ചു; രാജ്യത്തെ അഭിസംബോധന ചെയ്ത് നരേന്ദ്രമോദി

മോദിയുടെ നാടകം എന്നാണ് സോഷ്യല്‍ മീഡിയയില്‍ വലിയൊരു വിഭാഗം ഈ അഭിസംബോധനയെ വിശേഷിപ്പിച്ചത്.

Latest Stories

We use cookies to give you the best possible experience. Learn more