| Saturday, 15th June 2019, 11:46 pm

വിവാഹം കഴിക്കൂ, നിങ്ങള്‍ ശക്തനാവും; രാഹുല്‍ ഗാന്ധിക്ക് മാര്‍ഗ നിര്‍ദേശവുമായി അത്തേവാലെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്ക് മാര്‍ഗനിര്‍ദേശം നല്‍കി കേന്ദ്രമന്ത്രി രാംദാസ് അത്തേവാലെ. നാല്‍പ്പെട്ടുകാരനായ നേതാവ് ശക്തനാവണമെങ്കില്‍ ഉറപ്പായും വിവാഹം കഴിക്കണം എന്നായിരുന്നു അത്തേവാലയുടെ നിര്‍ദ്ദേശം.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കടുത്ത പരാജയം നേരിട്ട കോണ്‍ഗ്രസ് പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ അധ്യക്ഷന്‍ എന്ത് ചെയ്യണമെന്നതിനാണ് അത്തേവാലെ ഇത്തരത്തില്‍ പ്രതികരിച്ചത്.

‘രാഹുല്‍ ഗാന്ധി വിവാഹം കഴിക്കണം. വിവാഹം കഴിച്ചാല്‍ അദ്ദേഹം ശക്തനാവും. രാഹുല്‍ഗാന്ധി എന്റെ നല്ല സുഹൃത്താണ്. അദ്ദേഹം തെരഞ്ഞെടുപ്പ് സമയത്ത് കഠിനമായി പ്രയത്‌നിച്ചിട്ടുണ്ട്.’ അത്തേവാലെ പറഞ്ഞു.

നേരത്തെ വിവാഹത്തെകുറിച്ച് ചോദിച്ചപ്പോഴെല്ലാം രാഹുല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ വിവാഹം കഴിച്ചുവെന്നായിരുന്നു മറുപടി.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 54 സീറ്റില്‍ മാത്രമാണ് വിജയിച്ചത്. 2014 നെ അപേക്ഷിച്ച് 8 സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസിന് കൂടുതല്‍ നേടാനായത്.

Latest Stories

We use cookies to give you the best possible experience. Learn more