ന്യൂദല്‍ഹി: ഇസ്രഈലുമായി ഇന്ത്യ ശക്തമായ ബന്ധം വെച്ചുപുലര്ത്തുതിനെ താന്‍ പിന്തുണക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എന്നാല്‍ ഗസയിലെ വിഷയത്തില്‍ മൗനം പാലിക്കണമെന്ന് അത് അര്ത്ഥമാക്കുന്നില്ലെും രാഹുല്‍ ഗാന്ധി പറഞ്ഞു.
യു.സിലെ ചിക്കാഗോ സര്‍വകലാശാലയില്‍ രാഷ്ട്രീയ ശാസ്ത്രജ്ഞന് റോബര്‍ട്ട് പേപ്പുമായി നടത്തിയ ചര്‍ച്ചയ്ക്കിടെ ഈ ബുധനാഴ്ചയായിരുന്നു രാഹുലിന്റെ പരാമര്‍ശം. ഇന്ത്യന്‍ സൈന്യത്തിന് ആയുധങ്ങള്‍ വാങ്ങുന്നത് അടക്കമുള്ള തന്ത്രപരമായ താത്പര്യങ്ങള്‍ അവിടെയുണ്ടെും ഇസ്രഈലിനെക്കുറിച്ച് രാഹുല്‍ പറഞ്ഞു.
‘ഇസ്രഈലുമായുള്ള ശക്തമായ ബന്ധത്തെ ഞാന്‍ പിന്തുണയ്ക്കുന്നു. നമ്മുടെ സായുധ സേനയ്ക്കായി ഏറ്റവും മികച്ച ആയുധങ്ങള്‍ വാങ്ങുന്നത് ഉള്‍പ്പെടെ, നമുക്ക് അവിടെ തന്ത്രപരമായ താല്‍പ്പര്യങ്ങളുണ്ട്. എന്നാല്‍, ഗാസയിലെ വിഷയത്തില്‍ മൗനം പാലിക്കണം എന്ന് അത് അര്ത്ഥാമാക്കുന്നില്ല’ രാഹുല്‍ പറഞ്ഞു.
ഒക്ടോബര്‍ ഏഴിലെ ആക്രമണങ്ങളെയും നിരപരാധികളായ ആളുകളെ കൊലപ്പെടുത്തിയതിനെയും താന്‍ അപലപിക്കുന്നുവെും രാഹുല്‍ അഭിപ്രായപ്പെട്ടു. ഗാസയില്‍ ഇസ്രായേല്‍ ചെയ്ത കാര്യങ്ങളെയും ഞാന്‍ അപലപിക്കുന്നു. ഒരു തെറ്റ് മറ്റൊരു തെറ്റിനെ ന്യായീകരിക്കുന്നില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
‘150 കോടി ജനസംഖ്യയുള്ള വളരെ വലിയൊരു രാജ്യമാണ് നമ്മുടേത്. അതിനാല്‍ നമ്മുടെ വിദേശനയം മറ്റുള്ളവര്‍ക്ക് ഗുണകരമായ കാര്യങ്ങളെ അടിസ്ഥാനമാക്കിയല്ല, മറിച്ച് നമുക്ക് ഗുണകരമായ കാര്യങ്ങളെ അടിസ്ഥാനമാക്കിയായിരിക്കണം രൂപീകരിക്കേണ്ടത്. ഇന്ത്യ ഏത് മുല്യങ്ങളില്‍ വിശ്വസിക്കുന്നോ ആ മൂല്യങ്ങള്‍ക്കായി നിലകൊള്ളണം,’ രാഹുല്‍ അഭിപ്രായപ്പെട്ടു.
ഷിക്കാഗോയില്‍ ഈ വിഷയം സംസാരിക്കുന്നതിന്റെ വീഡിയോ രാഹുല്‍ എക്സില്‍ പങ്കുവെച്ചു. ഇന്ത്യയുടെ വിദേശനയം, ഇന്ത്യയ്ക്ക് ഗുണകരമായ കാര്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാകണം എന്ന് പറഞ്ഞുകൊണ്ടാണ് ഈ വീഡജിയോ രാഹുല്‍ പങ്കുവെച്ചത്.
രാഹുലിന്റെ പരാമര്‍ശത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ഇസ്രഈല്‍ ഗസയില്‍ വംശഹത്യ നടത്തുന്നുവെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു രാഹുലിന്റെ പരാമര്‍ശത്തിനെതിരെ സാമൂഹ്യ പ്രവര്‍ത്തകര്‍ വിമര്‍ശനം ഉന്നയിച്ചത്. വംശഹത്യ നടത്തുന്ന ഒരു രാഷ്ട്രവുമായുള്ള ബന്ധത്തെ ‘നല്ല ബന്ധം’ എന്ന് വിശേഷിപ്പിച്ചതിനെയും ‘വംശഹത്യ’ എന്ന വാക്ക് ഒഴിവാക്കിയതിനെയും അവര്‍ വിമര്‍ശനം ഉയരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
ഇസ്രഈലില്‍ നിന്നുള്ള ആയുധങ്ങള്‍ വാങ്ങുന്ന നടപടി എതിര്‍ക്കപ്പെടേണ്ടതാണെന്ന് ദല്‍ഹി സര്‍വകലാശാല പ്രൊഫസറും കോളമിസ്റ്റുമായ അപൂര്‍വാനന്ദ് പറഞ്ഞു. ‘ഇസ്രായേലുമായി ഇന്ത്യയ്ക്ക് ശക്തമായ ബന്ധമുണ്ട്, ഇന്ത്യ അവരില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങുന്നു എന്നതും വസ്തുതയാണ്. എന്നാല്‍, ഇത്തരമൊരു നടപടി സമാധാനത്തിന് ദോഷകരമാണ്. ഇതാണ് അദ്ദേഹം പറയേണ്ടിയിരുന്നത്,’ എന്നും രാഹുലിന്റെ പരാമര്‍ശത്തെക്കുറിച്ച് അപൂര്‍വാനന്ദ് പറഞ്ഞു.
വംശഹത്യയും വര്‍ണവിവേചനവും അവസാനിപ്പിക്കാന്‍ ഇസ്രഈലിനെതിരെ ഉപരോധം ഏര്‍പ്പെടുത്തണമെന്ന് പരിഷ്കൃത ലോകം ആവശ്യപ്പെടുമ്പോള്‍, രാഹുല്‍ ഗാന്ധിയുടെ ഈ പ്രസ്താവന അങ്ങേയറ്റം നിരാശാജനകവും അസ്വസ്ഥതയുണ്ടാക്കുന്നതുമാണ്. രാജ്യത്തിനകത്ത് വംശഹത്യ രാഷ്ട്രീയത്തിനെതിരെ പോരാടുകയും പുറത്ത് അതിനോട് സൗഹൃദം പുലര്‍ത്തുകയും ചെയ്യാന്‍ കഴിയില്ലെന്നും അപൂര്‍വാനന്ദ് പറഞ്ഞു.
Content Highlight: Rahul Gandhi’s Remarks Supporting ‘Strong Relationship’ and Arms Purchases From Israel