| Friday, 30th January 2026, 1:36 pm

ചില വിഷയങ്ങളിലെ എന്റെ നിലപാട് നിങ്ങള്‍ക്ക് പ്രൊ ബി.ജെ.പി ആയി തോന്നും; പ്രോ ഇന്ത്യ എന്ന രീതിയിലാണ് ഞാനത് പറയുന്നത്: ശശി തരൂര്‍

ശ്രീലക്ഷ്മി എ.വി.

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തങ്ങളുടെ നേതാവാണെന്നും അദ്ദേഹത്തിന്റെ നേതൃത്വം അംഗീകരിക്കുന്ന വ്യക്തിയാണ് താനെന്നും കോൺഗ്രസ് എം.പി ശശി തരൂർ.

കെ.പി.സി.സി ആസ്ഥാനത്ത് മഹാത്മാ ഗാന്ധി അനുസ്മരണ പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ദിവസം ദൽഹിയിൽ വെച്ച് എ.ഐ.സി.സി അധ്യക്ഷനും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് തരൂരിന്റെ പരാമർശം.

കോണ്‍ഗ്രസ് നേതൃത്വവുമായി തനിക്ക് ഭിന്നതകള്‍ ഉണ്ടായിരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ മാധ്യമ വ്യാഖ്യാനങ്ങള്‍ മാത്രമാണെന്ന് തരൂർ പറഞ്ഞു.

രാഹുൽ ഗാന്ധിക്കെതിരെ താൻ ഒന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹത്തിനെതിരെ പറയുന്ന ഒരു കാര്യത്തെയും താൻ അംഗീകരിച്ചിട്ടില്ലെന്നും തരൂർ കൂട്ടിച്ചേർത്തു.

രാഹുൽ ഗാന്ധി തങ്ങളുടെ നേതാവാണെന്ന് മാത്രമല്ല, ആത്മാർത്ഥമായി നിൽക്കുകയും വർഗീയതയെ അടക്കം എതിർക്കുകയും ചെയ്യുന്ന ഒരാളാണെന്നും അദ്ദേഹം പറഞ്ഞു.

ഈ രാജ്യത്തെ പലകാര്യത്തിനും വേണ്ടി ശക്തമായ സ്വരം ഉയർത്തുന്ന ആളാണ് രാഹുൽ ഗാന്ധിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതുസംബന്ധിച്ച് തനിക്ക് രണ്ടഭിപ്രായമൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

താൻ എല്ലായ്‌പോഴും എല്ലാത്തിനെയും എതിർക്കുന്ന വ്യക്തിയല്ലെന്നും ചില വിഷയങ്ങളിൽ വ്യക്തിപരമായ നിലപാട് പറയാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ചില വിഷയങ്ങളിൽ താൻ എടുക്കുന്ന ലൈൻ, പ്രൊ ബി.ജെ.പി ആയാണ് നിങ്ങൾ കാണുന്നതെന്നും എന്നാലത് താൻ പ്രൊ ഗവൺമെൻറ്, പ്രൊ ഇന്ത്യ ആയാണ് പറയുന്നതെന്നും തരൂർ പറഞ്ഞു.

Content Highlight: Rahul Gandhi is our leader; I have not accepted anything said against him: Tharoor

ശ്രീലക്ഷ്മി എ.വി.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more