ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി വേദിയില്‍ കാണിച്ച ആലിംഗനത്തിനെതിരെ വിമര്‍ശനവുമായി ബി.ജെ.പി. രാഹുല്‍ ഗാന്ധിയുടെ ഭാഷയും രാഷ്ട്രീയ പെരുമാറ്റവും ദിനംപ്രതി വശളായി കൊണ്ടിരിക്കുകയാണെന്ന് ബി.ജെ.പി വക്താവ് സംബീത് പാത്ര പറഞ്ഞു.
ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരിനെ പരിഹസിക്കുന്നത് രാഹുലിന്റെ നിലവാരമില്ലായ്മയാണ് കാണിക്കുന്നതെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയും പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ വിദേശ നയത്തെ പരിഹസിച്ച് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് നേതാവ് സന്ദീപ് ദീക്ഷിതും വേദിയില്‍ ആലിംഗനം ചെയ്യുന്നതിന്റെ വീഡിയോ വലിയ രീതിയില്‍ പ്രചരിച്ചിരുന്നു. പിന്നാലെയാണ് ബി.ജെ.പിയുടെ വിമര്‍ശനം.
എന്നാല്‍ ആലിംഗനം ചെയ്ത്‌കൊണ്ട് ലോകനേതാക്കളെ കെട്ടിപിടിക്കല്‍ മാത്രമാണ് കേന്ദ്ര സര്‍ക്കാരിന്റെ വിദേശ നയമെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരിഹാസം. എന്നാല്‍ ഇതിന് പിന്നാലെ
മെലോണി (ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി) ആണെന്ന് കരുതിയാണോ കെട്ടിപ്പിടിച്ചത്?’ എന്ന് സന്ദീപ് ദീക്ഷിത് ചോദിച്ചതും, ‘ഞാന്‍ അത്രത്തോളം എത്തിയിട്ടില്ല’ എന്ന് രാഹുല്‍ മറുപടി നല്‍കിയതുമാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്.
‘രചനാത്മക് കോണ്‍ഗ്രസ് നാഷണല്‍ കണ്‍വെന്‍ഷനില്‍’ സംസാരിക്കവേയായിരുന്നു ഈ സംഭവം.
ബി.ജെ.പി-ആര്‍.എസ്.എസ് കൂട്ടുകെട്ട് രാജ്യത്തെക്കുറിച്ച് ബോധമില്ലാത്ത കോമാളികളുടെ കൂട്ടമാണെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.
Content Highlight: Rahul Gandhi describes Modi’s foreign policy as merely hugging world leaders; BJP calls mocking the government a sign of poor taste.