| Monday, 12th July 2021, 6:15 pm

രാഹുല്‍ ഗാന്ധി ലോക്‌സഭാ കക്ഷി നേതാവാകില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലോക്‌സഭയിലെ കോണ്‍ഗ്രസ് പാര്‍ലമെന്ററി കക്ഷി നേതാവ് സ്ഥാനം രാഹുല്‍ ഗാന്ധി ഏറ്റെടുക്കില്ല. അധിര്‍ രഞ്ജന്‍ ചൗധരിയ്ക്ക് പകരം രാഹുലിനെ നേതൃസ്ഥാനത്തേക്ക് പരിഗണിക്കുന്നില്ലെന്ന് പാര്‍ട്ടിവൃത്തങ്ങള്‍ അറിയിച്ചു.

ശശി തരൂര്‍, മനീഷ് തിവാരി എന്നിവരിലൊരാളെ പകരം നേതാവാക്കാനാണ് ആലോചിക്കുന്നത്. നേരത്തേ കോണ്‍ഗ്രസില്‍ പുനസംഘടന വേണമെന്ന് ആവശ്യപ്പെട്ട നേതാക്കളിലുള്‍പ്പെട്ടവരാണ് ഇരുവരും.

അധിറിനെ മുന്‍നിര്‍ത്തിയാണ് കോണ്‍ഗ്രസ്-ഇടത് സഖ്യം നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാല്‍ തോല്‍വി ഏറ്റുവാങ്ങിയതോടെയാണ് അധീറിനെ മാറ്റാനുള്ള ആലോചന സജീവമായത്.

വര്‍ഷകാല സമ്മേളനത്തിനായി ജൂലൈ 19 നാണ് ലോക്‌സഭ ആരംഭിക്കുന്നത്.

ഇതിന് മുന്നോടിയായി പുനസംഘടന നടത്താനാണ് കോണ്‍ഗ്രസ് നീക്കം. കെ.സി. വേണുഗോപാലിന് പൊളിറ്റിക്കല്‍ അഫയേഴ്സ് സെക്രട്ടറി പദവി ലഭിക്കുമെന്നാണ് സൂചന.

പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ പരിഗണിക്കുന്നുണ്ട്. സച്ചിന്‍ പൈലറ്റ് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയാകാനും സാധ്യതയുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Rahul Gandhi Congress Lok Sabha Leader Adhir Ranjan Chowdhury To Be Replaced

Latest Stories

We use cookies to give you the best possible experience. Learn more