| Thursday, 20th June 2019, 2:26 pm

രാഷ്ട്രപതി മോദി സര്‍ക്കാറിനെ പുകഴ്ത്തുമ്പോള്‍ മൈന്റു ചെയ്യാതെ രാഹുല്‍; സമയം നീക്കിയത് ഫോണില്‍ സ്‌ക്രോള്‍ ചെയ്തും നിലത്ത് നോക്കിയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പാര്‍ലമെന്റില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് നയപ്രഖ്യാപനം നടത്തുമ്പോള്‍ പ്രസംഗം ശ്രദ്ധിക്കാതെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

കോവിന്ദിന്റെ ഒരു മണിക്കൂര്‍ പ്രസംഗത്തിന്റെ 24 മിനിറ്റോളം രാഹുല്‍ ഗാന്ധി ഫോണില്‍ സ്‌ക്രോള്‍ ചെയ്യുകയും ടൈപ്പ് ചെയ്യുകയുമായിരുന്നെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ അദ്ദേഹത്തിന്റെ അമ്മയും യു.പി.എ ചെയര്‍പേഴ്സനുമായ സോണിയ ഗാന്ധി പ്രസംഗം ശ്രദ്ധിക്കുകയും ബെഞ്ചിന്‍ അടിക്കുകയും ചെയ്യുന്നുണ്ട്.

കഴിഞ്ഞ അഞ്ച് വര്‍ഷത്തെ മോദി ഗവണ്‍മെന്റിന്റെ പ്രധാന നേട്ടങ്ങള്‍ രാഷ്ട്രപതി സംസാരിക്കുന്നതിനിടില്‍ രാഹുല്‍ ഗാന്ധി പാര്‍ലമെന്റിന്റെ ഫോട്ടോകള്‍ നോക്കുകയും ഇരുപത് മിനിറ്റോളം സോണിയാഗാന്ധിയോട് സംസാരിക്കുകയുമായിരുന്നു.

രാം നാഥ് കോവിന്ദ് ഉറി സര്‍ജിക്കല്‍ സ്ട്രൈക്കുകളെയും ബാലകോട്ട് വ്യോമാക്രമണത്തെയും കുറിച്ച് പരാമര്‍ശിച്ചതിന് ശേഷം സഭ മുഴുവനും കരഘോഷം മുഴക്കിയപ്പോള്‍ രാഹുല്‍ ഗാന്ധി തറയില്‍ തന്നെ നോക്കുകയായിരുന്നു.
മോദി സര്‍ക്കാര്‍

ശക്തവും സുരക്ഷിതവുമായ ഒരു ഇന്ത്യ സൃഷ്ടിച്ച് മുന്നോട്ട് പോവുകയാണെന്ന് രാഷ്ട്രപതി പറഞ്ഞിരുന്നു.
പൊതുതെരഞ്ഞെടുപ്പില്‍ വോട്ടവകാശം വിനിയോഗിക്കാന്‍ സ്ത്രീകള്‍ ധാരാളം വന്നിട്ടുണ്ടെന്നും രാഷ്ട്രപതി അഭിപ്രായപ്പെട്ടു.

Latest Stories

We use cookies to give you the best possible experience. Learn more