| Saturday, 11th July 2020, 10:38 am

'നുണയന്‍'; മോദിയുടെ ട്വീറ്റിന് ഒറ്റവാക്കില്‍ മറുപടി നല്‍കി രാഹുല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മധ്യപ്രദേശിലെ റിവയില്‍ സോളാര്‍ പവര്‍ പ്രൊജക്ട് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇട്ട ട്വീറ്റിന് ഒറ്റ വാക്കില്‍ മറുപടി നല്‍കി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
റിവ് ഇന്ന് ചരിത്രം സൃഷ്ടിച്ചു എന്ന നരേന്ദ്രമോദിയുടെ ട്വീറ്റ് ‘നുണയന്‍’ എന്ന ക്യാപ്ഷനോടെയാണ് രാഹുല്‍ പങ്കുവെച്ചത്.

” റിവ ഇന്ന് അക്ഷരാര്‍ത്ഥത്തില്‍ ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. നര്‍മദാ മാതാവിന്റെയും വെള്ളക്കടുവകളുടെയും പേരില്‍ അറിയപ്പെട്ട റിവയുടെ പേരില്‍ ഇനി ഏഷ്യയിലെ ഏറ്റവും വലിയ സോളാര്‍ പ്രൊജക്ട് പദ്ധതിയും കൂട്ടിച്ചേര്‍ത്തിരിക്കുന്നു.,” എന്നാണ് മോദി പദ്ധതിയെക്കുറിച്ച് ട്വിറ്ററില്‍ കുറിച്ചത്.

750 മെഗാവാട്ട് ഉല്‍പ്പാദന ശേഷിയുള്ള പ്രൊജക്ടാണ് റിവ അള്‍ട്രാ മെഗാ സോളാര്‍ പവര്‍ പ്രൊജക്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Latest Stories

We use cookies to give you the best possible experience. Learn more