| Wednesday, 23rd June 2021, 1:14 pm

ക്രിക്കറ്റ് കളിക്കിടയിലെ സിക്‌സ് ഡിവില്ലിയേഴ്‌സിന് ഡെഡിക്കേറ്റ് ചെയ്ത് രാഹുല്‍ ഈശ്വര്‍; മറുപടിയുമായി ഡിവില്ലിയേഴ്‌സ്

സ്പോര്‍ട്സ് ഡെസ്‌ക്

തിരുവനന്തപുരം: രാഹുല്‍ ഈശ്വറിന്റെ സിക്‌സിന് എബി ഡിവില്ലിയേഴ്‌സിന്റെ അഭിനന്ദനം. ബീമാ പള്ളിയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടയിലാണ് രാഹുല്‍ ഈശ്വര്‍ സിക്‌സ് പായിച്ചത്.

ഇത് സുഹൃത്തുക്കള്‍ വീഡിയോ എടുത്തിരുന്നു. വീഡിയോ രാഹുല്‍ ഡിവില്ലിയേഴ്‌സിനെ മെന്‍ഷന്‍ ചെയ്ത് ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു.

ഇതിന് ഡിവില്ലിയേഴ്‌സ്, ഷോട്ട് എന്നെഴുതി കൈയടിക്കുന്ന സ്‌മൈലിയോടെയാണ് മറുപടി നല്‍കിയത്.

രാഹുല്‍ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. തന്റെ ജീവിതത്തിലെ അവിശ്വസനീയമായ ദിനമെന്നാണ് രാഹുല്‍ പറഞ്ഞത്.


ഡിവില്ലിയേഴ്‌സിന് സിക്‌സ് സമര്‍പ്പിച്ചപ്പോള്‍ അദ്ദേഹം ശ്രദ്ധിക്കുമെന്ന് കരുതിയിരുന്നില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

We use cookies to give you the best possible experience. Learn more