| Wednesday, 19th December 2018, 11:06 am

'അത് സ്റ്റാലിന്റെ അഭിപ്രായം'; രാഹുല്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന പ്രഖ്യാപനത്തോട് അഖിലേഷ് യാദവ്‌

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പ്രധാന മന്ത്രിയാകണമെന്ന ഡി.എം.കെ. നേതാവ് എം.കെ. സ്റ്റാലിന്റെ അഭിപ്രായം മറ്റ് പ്രതിപക്ഷ പാർട്ടികൾക്ക് ഉണ്ടായികൊള്ളണമെന്നില്ലെന്ന് സമാജ് വാദി പാർട്ടി അധ്യക്ഷനും മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. പ്രതിപക്ഷ സഖ്യത്തിന്റെ അഭിപ്രായമല്ല സ്റ്റാലിൻ പ്രഖ്യാപിച്ചതെന്നും അഖിലേഷ് യാദവ് കൂട്ടിച്ചേർത്തു.

മോദിയുടെ ഫാസിസ്റ്റ് സര്‍ക്കാരിനെ നീക്കി പുതിയ ഇന്ത്യ യാഥാര്‍ഥ്യമാക്കാന്‍ രാഹുല്‍ എന്തുകൊണ്ടും അനുയോജ്യനാണെന്നും പ്രധാനമന്ത്രി സ്ഥാനത്തേക്ക് വരാൻ അദ്ദേഹം അർഹനാണെന്നും ചെന്നൈയില്‍ കരുണാനിധിയുടെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന പരിപാടിയില്‍ സംസാരിക്കവേ എം.കെ സ്റ്റാലിന്‍ അഭിപ്രായപ്പെട്ടിരുന്നു.

Also Read നടിയെ ആക്രമിച്ച കേസില്‍ സി.ബി.ഐ അന്വേഷണമില്ല; ദിലീപിന്റെ ഹരജി ഹൈക്കോടതി തള്ളി

“രാജ്യത്തെ ജനങ്ങൾക്ക് ബി.ജെ.പി. ഭരണത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടു. അതുകൊണ്ട് മാത്രമാണ് മൂന്ന് സംസ്ഥാനങ്ങളിലും കോൺഗ്രസിന് ജയിക്കാനായത്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, എൻ.സി.പി. നേതാവ് ശരദ് പവാർ എന്നിവരെല്ലാം 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുൻപേ പ്രതിപക്ഷ സഖ്യം ഉണ്ടാക്കാൻ ശ്രമിച്ചിരുന്നു. അതുകൊണ്ട് സ്റ്റാലിൻ പറഞ്ഞത് സ്റ്റാലിന്റെ അഭിപ്രായം മാത്രമാണ്.എല്ലാവർക്കും അതേ അഭിപ്രായം ഉണ്ടായിക്കൊള്ളണം എന്നില്ല.” അഖിലേഷ് യാദവ് പറഞ്ഞു.

Also Read മോദിയേയും ബി.ജെ.പിയേയും വിമര്‍ശിച്ചു; മണിപ്പൂരില്‍ മാധ്യമപ്രവര്‍ത്തകന് ഒരുവര്‍ഷത്തെ തടവ്

നേരത്തെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും സ്റ്റാലിന്റെ അഭിപ്രായം തള്ളിപറഞ്ഞിരുന്നു. ഇതേ വിഷയത്തിൽ സി.പി.ഐ.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും സ്റ്റാലിനെ പിന്തുണക്കാൻ തയാറായില്ല. എന്നാൽ എല്ലാവർക്കും അഭിപ്രായം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം അദ്ദേഹം കൂട്ടിച്ചേർത്തു. 2019ലെ ലോക്സഭാ ഇലക്ഷന് ശേഷം മഹാസഖ്യത്തിലെ എല്ലാ കക്ഷികളും ചേർന്ന് പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ തീരുമാനിക്കുമെന്നും യെച്ചൂരി പറഞ്ഞു.

ഇതിനിടെ കോൺഗ്രസ്സിന്റെ മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥും സ്റ്റാലിനെതിരെ രംഗത്ത് വന്നു. മഹാസഖ്യത്തിലെ എല്ലാ കക്ഷികളും ചേർന്നായിരിക്കും പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ നിശ്ചയിക്കുക എന്ന് അദ്ദേഹവും ആവർത്തിച്ചു.

Latest Stories

We use cookies to give you the best possible experience. Learn more