| Friday, 16th November 2018, 2:46 pm

എറണാകുളത്തെ ദ്വീപില്‍ വെച്ച് നടന്ന വിവാദമായ 'മണ്‍സൂണ്‍ നൈറ്റ് 2' ബീച്ച് വെയര്‍ ഫാഷന്‍ ഷോ ഉദ്ഘാടനം ചെയ്തത് രാഹുല്‍ ഈശ്വര്‍; വെളിപ്പെടുത്തലുമായി രഹ്ന ഫാത്തിമ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ബിക്കിനിയിട്ട് ശരീരം കാണിച്ച് മോഡലിങ് ചെയ്യുന്ന തനിക്ക് ശബരിമലയില്‍ പ്രവേശിക്കാന്‍ അര്‍ഹതയില്ലെന്ന് പറയുന്ന രാഹുല്‍ ഈശ്വറാണ് രണ്ട് വര്‍ഷം മുന്‍പ് താന്‍ പങ്കെടുത്ത് വിവാദമായ “മണ്‍സൂണ്‍ നൈറ്റ് 2” എന്ന ബീച്ച് വെയര്‍ ഫാഷന്‍ ഷോ ഉദ്ഘാടനം ചെയ്തതെന്ന വെളിപ്പെടുത്തലുമായി രഹ്ന ഫാത്തിമ.

എറണാകുളത്തെ ഒരു ദ്വീപില്‍ വെച്ചായിരുന്നു പരിപാടി. അന്ന് വാര്‍ത്തയ്ക്ക് വേണ്ടി അവിടെ നിശാപാര്‍ട്ടിയും നഗ്‌ന നൃത്തവും കഞ്ചാവ് വില്‍പനയും വാണിഭവുമാണ് നടന്നത് എന്ന രീതിയില്‍ അന്ന് ഒരു ചാനലുകാര്‍ ആ ഷോയെ പറ്റി വളരെ മോശമായി പ്രചരിപ്പിച്ചു. തുടര്‍ന്ന് സത്യാവസ്ഥ ബോധിപ്പിക്കാന്‍ അന്ന് തങ്ങള്‍ക്ക് പത്രസമ്മേളനം നടത്തേണ്ടി വന്നിരുന്നെന്നും രഹ്ന ഫാത്തിമ പറയുന്നു.

“”അന്ന് പരിപാടി ഉദ്ഘാടനം ചെയ്ത രാഹുല്‍ ഈശ്വര്‍ എന്റെ സുഹൃത്തിന്റെ ഫോണില്‍ എന്നെ വിളിച്ചു പറഞ്ഞത് അദ്ദേഹമാണ് ആ പ്രോഗ്രാം ഉദ്ഘാടനം ചെയ്തതെന്ന് ആരോടും പറയരുത് എന്നാണ്. എങ്ങനെ മീഡിയ ശ്രദ്ധ ആകര്‍ഷിക്കാമെന്നും എങ്ങനെ വിവാദങ്ങള്‍ ഉണ്ടാക്കാമെന്നതിനെ കുറിച്ചും വിശദമായ കളാസും തന്നു.

വിവാദമായല്‍ ചാനല്‍ ചര്‍ച്ചയില്‍ അദ്ദേഹത്തെ വിളിക്കുമെന്നും അപ്പോള്‍ ഞങ്ങള്‍ക്ക് അനുകൂലമായി വിഷയം തിരിച്ചെടുക്കാം എന്നൊക്കെയാണ് ആണ് അന്ന് അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നത്.

പിന്നീട് രാഹുല്‍ ഈശ്വര്‍ തന്നെ നേരിട്ട് വിളിക്കുന്നത് മാറുതുറക്കല്‍ പ്രതിഷേധം നടന്ന അവസരത്തില്‍ റിപ്പബ്ലിക് ടിവിയില്‍ ബൈറ്റ് കൊടുക്കണം എന്ന് ആവശ്യപ്പെടാന്‍ ആണ്.”ജനം” പോലെ എന്റെ രാഷ്ട്രീയത്തിന് ചേരാത്ത നുണ പ്രചരിപ്പിക്കുന്ന ചാനല്‍ ആയതിനാലും എന്റെ പേര് വെച്ചു മുസ്ലീം യുവതി മുസ്ലീം വത്തക്ക പ്രൊഫസര്‍ക്കെതിരെ മാറുതുറന്നു എന്നരീതിയില്‍ വര്‍ഗീയവല്കരിക്കും എന്നതിനാലും അന്ന് അവര്‍ക്ക് ബൈറ്റ് കൊടുത്തില്ല.

പിന്നീട് രാഹുലിനെ കാണുന്നത് ശബരിമല വിഷയത്തില്‍ എന്റെ പേര് അനാവശ്യമായി വലിച്ചിഴച്ച് സംസാരിക്കുന്നതാണ്. അവന്റെ അമ്മൂമ്മക്ക് കൊടുക്കാത്ത പ്രൊട്ടക്ഷന്‍ അഭിസാരികയായ എനിക്ക് തന്നു എന്ന രീതിയില്‍ ചാനലുകളില്‍ കത്തികയറുന്നത് കണ്ടു.

ഞാന്‍ ശബരിമല കയറിയതിന് പുണ്യാഹം തളിക്കണം എന്നുപറഞ്ഞ, 5000 രൂപ വാങ്ങി സ്ത്രീകളെ ശബരിമലക്ക് കൊണ്ട് പോയിട്ടുള്ള തന്റെ അമ്മാവന്‍ കണ്ടന്‍ രാജീവനും (പേര് അത്രേം മതി അധികം ര് ര് ഡെക്കറേഷന്‍ ഒന്നും വേണ്ട) ഒന്ന് മനസിലാക്കിക്കോ ഞാന്‍ അവിടെ എത്തിയത് ഭരണഘടന എനിക്ക് നല്‍കിയിട്ടുള്ള മൗലികാവകാശം
വെച്ചാണ്. അപ്പോള്‍ എന്റെ ജീവന് പ്രൊട്ടക്ഷന്‍ തരേണ്ട ബാധ്യത സര്‍ക്കാരിന് ഉണ്ട്.

നീയും നിന്റെ അമ്മയും അമ്മൂമ്മയും സംബന്ധക്കാരിയും പരിവാരങ്ങളും വന്നത് കോടതി അലക്ഷ്യവും ഭരണഘടനാ വിരുദ്ധവും ആയി മറ്റുള്ളവരുടെ സഞ്ചാര സ്വാതന്ത്ര്യം ഹനിക്കാനും വര്‍ഗീയത പരത്താനും ആണ്.

അതിനാല്‍ ടാര്‍പോളിന്‍ ഷീറ്റില്‍ പൊതിഞ്ഞു കൊണ്ട് പോയതും ജാമ്യം കിട്ടിയതും തന്നെ നിനക്ക് തന്ന അധിക പരിഗണന ആണെന്നും രഹ്ന ഫാത്തിമ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ചിത്രം കടപ്പാട്: രെഹ്‌ന ഫാത്തിമ ഫേസ്ബുക്ക് പോസ്റ്റ്

Latest Stories

We use cookies to give you the best possible experience. Learn more