| Wednesday, 11th February 2026, 4:00 pm

ആരാധകര്‍ ശ്വാസം മുട്ടി കണ്ട സൂപ്പര്‍ ഓവര്‍ ത്രില്ലര്‍; തോല്‍വിയിലും അഫ്ഗാന്റെ ചിരിത്രം തിരുത്തി ഗുര്‍ബാസും

ശ്രീരാഗ് പാറക്കല്‍

2026 ടി-20 ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ വിജയം സ്വന്തമാക്കി സൗത്ത് ആഫ്രിക്ക. ആവേശത്തിന്റെ മുള്‍മുനയില്‍ നിന്ന മത്സരത്തില്‍ രണ്ട് സൂപ്പര്‍ ഓവറുകള്‍ക്കൊടുവിലാണ് പ്രോട്ടിയാസ് പട വിജയം സ്വന്തമാക്കിയത്. സൗത്ത് ആഫ്രിക്ക ഉയര്‍ത്തിയ 187 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ അഫ്ഗാനിസ്ഥാന്‍ രണ്ട് പന്ത് അവശേഷിക്കെ 187ന് ഓള്‍ ഔട്ട് ആവുകയായിരുന്നു.

തുടര്‍ന്ന് ആദ്യ സൂപ്പര്‍ ഓവറില്‍ 17 റണ്‍സെടുക്കുകയായിരുന്നു അഫ്ഗാന്‍. അസ്മത്തുള്ള ഒമര്‍സായിയുടെ 16 റണ്‍സിന്റെ കരുത്തിലായിരുന്നു ടീം സ്‌കോര്‍ ഉയര്‍ത്തിയത്. മറുപടിക്കിറങ്ങിയ പ്രോട്ടിയാസ് സൂപ്പര്‍ ഓവര്‍ ടൈയില്‍ എത്തിക്കുകയായിരുന്നു. ശേഷം രണ്ടാം സൂപ്പര്‍ ഓവറില്‍ കളത്തിലിറങ്ങിയ പ്രോട്ടിയാസ് ഡേവിഡ് മില്ലറിന്റെ വെടിക്കെട്ട് ബാറ്റിങ്ങിലും (നാല് പന്തില്‍ 16 റണ്‍സ്) ട്രിസ്റ്റന്‍ സ്റ്റബ്‌സിന്റെ ഏഴ് റണ്‍സ് സംഭാവനയിലും 23 റണ്‍സ് അടിച്ചെടുത്തു.

രണ്ടാം സൂപ്പര്‍ ഓവറില്‍ പ്രോട്ടിയാസ് ഉയര്‍ത്തിയ റണ്‍മല കയറാന്‍ കളത്തിലെത്തിയ മുഹമ്മദ് നബി രണ്ട് പന്തില്‍ റണ്‍സ് നേടാതെ മടങ്ങിയതോടെ ആരാധകര്‍ ഒരു നിമിഷം നിശബ്ദമായി. എന്നാല്‍ ക്രീസിലെത്തിയ അസ്മത്തുള്ള നാല് പന്തില്‍ മൂന്ന് സിക്‌സുകള്‍ ഉള്‍പ്പെടെ 18 റണ്‍സ് നേടിയെങ്കിലും അവസാന പന്തില്‍ സിക്‌സറിന് ശ്രമിച്ച് ഡേവിഡ് മില്ലറിന്റെ കയ്യിലാകുകയായിരുന്നു.

അതേസമയം ക്വിന്റണ്‍ ഡി കോക്കിന്റെയും റിയാന്‍ റിക്കിള്‍ട്ടന്റെയും ബാറ്റിങ് കരുത്തിലാണ് പ്രോട്ടിയാസ് സ്‌കോര്‍ ഉയര്‍ത്തിയത്. റിയാന്‍ 28 പന്തില്‍ നാല് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടെ 61 റണ്‍സാണ് അടിച്ചെടുത്തത്. ഡി കോക്ക് 41 പന്തില്‍ മൂന്ന് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടെ 59 റണ്‍സും സ്വന്തമാക്കി.

അതേസമയം മത്സരത്തില്‍ പ്രോട്ടിയാസിനായി ഡെവാള്‍ഡ് ബ്രെവിസ് 23 റണ്‍സും ഡേവിഡ് മില്ലര്‍ 20 റണ്‍സും നേടി ടീമിന്റെ സ്‌കോര്‍ ഉയര്‍ത്താന്‍ സഹായിച്ചു. അഫ്ഗാനിസ്ഥാന് വേണ്ടി മികച്ച ബൗളിങ് പ്രകടനം നടത്തിയത് മൂന്ന് വിക്കറ്റുകള്‍ നേടിയ അസ്മത്തുള്ള ഒനര്‍സായിയാണ്. ക്യാപ്റ്റന്‍ റാഷിദ് ഖാന്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ഫസല്‍ഹഖ് ഫറൂഖി ഒരു വിക്കറ്റും നേടി.

അഫ്ഗാനിസ്ഥാന് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം നടത്തിയത് ഓപ്പണര്‍ റഹ്‌മാനുള്ള ഗുര്‍ബാസാണ്. 42 പന്ത് നേരിട്ട താരം 84 റണ്‍സ് നേടി മടങ്ങി. ഏഴ് സിക്സറും നാല് ഫോറും അടക്കം 200.00 സ്ട്രൈക് റേറ്റിലാണ് താരം സ്‌കോര്‍ ചെയ്തത്. ഇതോടെ ഒരു തകര്‍പ്പന് നേട്ടം സ്വന്തമാക്കാനും താരത്തിന് സാധിച്ചിരിക്കുകയാണ്. അഫ്ഗാനിസ്ഥാന് വേണ്ടി ടി-20 ലോകകപ്പിലെ ഒരു ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമാകാനാണ് ഗുര്‍ബാസിന് സാധിച്ചത്.

Content Highlight: Rahmanullah Gurbaz In Great Record Achievement For Afghanistan

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more