ന്യൂദല്‍ഹി: കാലിഫോര്‍ണിയയിലെ അടച്ചുപൂട്ടിയ ട്രൈവാലി യൂണിവേഴ്‌സിറ്റിയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ റേഡിയോ ടാഗ് ഘടിപ്പിച്ചതിനെതിരെ പ്രതിഷേധം. വിദ്യാര്‍ത്ഥികളുടെ നീക്കങ്ങള്‍ നിരീക്ഷിക്കാനാണിതെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.
ഇമിഗ്രേഷന്‍ നടപടികളില്‍ തട്ടിപ്പ് നടത്തി എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ടാഴ്ചയ്ക്കുമുന്‍പാണ് ട്രൈവാലി യൂണിവേഴ്‌സിറ്റി അടച്ചത്. ഇതേ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ദുരിതത്തിലായി. മിക്ക വിദ്യാര്‍ത്ഥികളും ആന്ധ്രാപ്രദേശില്‍ നിന്നുള്ളവരാണ്.
യൂണിവേഴ്‌സിറ്റിയില്‍ 1400ലധികം വിദ്യാര്‍ത്ഥികളാണ് ഇതിനെത്തുടര്‍ന്ന് പെരുവഴിയിലായത്. യു.എസ് ആഭ്യന്തര മന്ത്രാലയത്തിന് ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്.