കസ്റ്റഡിയില്‍ എടുത്തവരെ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം തുടരുകയാണ്. അനുസ്മരണ പരിപാടി നടത്താന്‍ അനുവദിക്കുകയില്ലെന്ന് സര്‍വകലാശാല അധികൃതര്‍ കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയിരുന്നു
ഹൈദരാബാദ്: ഹൈദരാബാദ് സര്‍വകലാശാലയില്‍ രോഹിത് വെമുല അനുസ്മരണത്തിനെത്തിയ (ശഹാദത്ത് ദിന്‍) രോഹിത് വെമുലയുടെ മാതാവിനെയും സഹോദരന്‍ രാജ വെമുലയെയും മാധ്യമപ്രവര്‍ത്തകരെയും വിദ്യാര്‍ത്ഥികളെയും പൊലീസ് പിടിച്ചു കൊണ്ടുപോയി. സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ നവമാധ്യമങ്ങള്‍ വഴിയാണ് ഇക്കാര്യം പുറത്തറിയിച്ചത്.
രാധിക വെമുല, സുധീപ്‌തോ മണ്ഡല്‍ (ഹിന്ദുസ്ഥാന്‍ ടൈംസ്) എന്നിവരെയും മറ്റു വിദ്യാര്‍ത്ഥികളെയുമാണ് പൊലീസ് പിടിച്ചുകൊണ്ടു പോയത്.
ഗുമ്മാഡി പ്രഭാകര്‍, വിജയ് പെദാപുദി, പ്രമീള, കാവ്യ, റിയാസ്, രാവലി മേദാരി, ദാരാ അശോക് എന്നിവരെയും പൊലീസ് പിടിച്ചുകൊണ്ടു പോയിട്ടുണ്ട്.
കസ്റ്റഡിയില്‍ എടുത്തവരെ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം തുടരുകയാണ്. അനുസ്മരണ പരിപാടി നടത്താന്‍ അനുവദിക്കുകയില്ലെന്ന് സര്‍വകലാശാല അധികൃതര്‍ കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയിരുന്നു
രാധിക വെമുലയെ പിടിച്ചുകൊണ്ടു പോകുന്നതിന്റെ ദൃശ്യങ്ങള്‍