1978-ല്‍ പുറത്തിറങ്ങിയ കിഴക്കേ പോകും റെയില്‍ എന്ന തമിഴ് ചിത്രത്തിലൂടെ് കരിയര്‍ ആരംഭിച്ച നടിയാണ് രാധിക. പിന്നീട് നിരവധി തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, മലയാളം സിനിമകളില്‍ അഭിനയിച്ച താരം തുടക്കകാലത്ത് ടെലിവിഷന്‍ സീരിയലുകളിലും സജീവമായിരുന്നു.
നടന്‍ ശരത് കുമാറിന്റെ പങ്കാളി കൂടിയാണ് രാധിക. ഇപ്പോഴിതാ നാന മാഗസിനുമായുള്ള അഭിമുഖത്തില്‍ പ്രതിസന്ധി ഘട്ടങ്ങളെ താന്‍ എങ്ങനെ നേരിട്ടുവെന്ന് പറയുകയാണ് രാധിക. ബുദ്ധിമുട്ടുകളേയും വിഷമങ്ങളെയും കുറിച്ച് പറയുകയാണെങ്കില്‍ എല്ലാം ഒരേപോലെ വരാറില്ലല്ലോയെന്ന് നടി ചോദിക്കുന്നു.
‘അതിന്റെ സ്വഭാവവും സങ്കടങ്ങളും വേദനയുമൊക്കെ വ്യത്യസ്തമായിരിക്കും. ചിലപ്പോള്‍ ആരുടെയും സഹായമില്ലാതെ, ആരും സഹായിക്കാനില്ലാതെ ഒറ്റയാളായി നില്‍ക്കേണ്ടി വരും. നമുക്ക് ചുറ്റും എന്താണ് സംഭവിക്കുന്നത് എന്നുപോലും അറിയാനാവില്ല.
ഇതില്‍ നിന്നെല്ലാം ഞാന്‍ പഠിച്ചത് എന്തെന്നാല്‍, എന്ത് പ്രതിസന്ധിയുണ്ടായാലും പ്രശ്‌നമുണ്ടായാലും അതിനെ ധൈര്യത്തോടെ അഭിമുഖീകരിച്ച് പരിഹാരം തേടണമെന്നാണ്. പ്രശ്‌നങ്ങളില്‍ നിന്നും ഓടി ഒളിക്കരുത്. ഒരു കാര്യവും എന്നെക്കൊണ്ട് കഴിയില്ല എന്ന് ഞാന്‍ പറയാറില്ല. പ്രശ്നങ്ങള്‍ പരിഹരിക്കുവാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തി അടുത്ത ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഞാന്‍ മുന്നോട്ടുപോകും,’ രാധിക പറയുന്നു.
പണ്ട് വളരെ കുസൃതിയും കുട്ടിത്തവും നിറഞ്ഞവളായിരുന്നു താനെന്നും അഭിനയിക്കാന്‍ എത്തിയതിനുശേഷം അഭിനയം ഒരു പ്രൊഫഷനായി സ്വീകരിച്ചുകൊണ്ട് അതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചവെന്നും രാധിക പറയുന്നു. തുടക്കത്തില്‍ തമിഴ് സിനിമകളില്‍ അഭിനയിച്ചുകൊണ്ടിരുന്ന താന്‍ പിന്നീട് തെലുങ്ക് സിനിമകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുവെന്നും രാധിക കൂട്ടിച്ചേര്‍ത്തു. അവിടെ തന്റെ മികച്ച അഭിനയം കാഴ്ചവച്ചുവെന്നും അതുകണ്ടിട്ട് തനിക്ക് തമിഴില്‍ നിന്നും ധാരാളം അവസരങ്ങള്‍ വന്നുതുടങ്ങിയെന്നും നടി പറഞ്ഞു.
രാധികയുടേതായി തിയേറ്ററുകളിലെത്തിയ ഏറ്റവും പുതിയ ചിത്രമാണ് തായ് കിഴവി. നവാഗതനായ ശിവകുമാര്‍ മുരുഗേശന്റെ സംവിധാനത്തില്‍ പാഷന്‍ സ്റ്റുഡിയോസും ശിവകാര്‍ത്തിയേകന്‍ പ്രൊഡക്ഷന്‍നും ചേര്‍ന്ന് നിര്‍മിച്ച ഈ ചിത്രം ബോക്സ് ഓഫീസില്‍ ഇതിനോടകം 50 കോടി പിന്നിട്ടു.
Content Highlight: Radhika talks about the crises she faced in her life