| Sunday, 3rd February 2019, 2:57 pm

ദ വെഡ്ഡിങ്ങ് ഗസ്റ്റ്; രാധികാ ആപ്‌തെ-ദേവ് പട്ടേല്‍ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബോംബെ: രാധികാ ആപ്തയും ദേവ് പട്ടേലും മുഖ്യകഥാപാത്രങ്ങളായെത്തുന്ന ദ വെഡ്ഡിങ് ഗസ്റ്റിന്റെ ട്രെയ്‌ലര്‍ പുറത്ത്. മൈക്കല്‍ വിന്റര്‍ ബോട്ടമാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഐ.എഫ്.സി ഫിലിംസാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

പാകിസ്ഥാനി യുവതിയായ സമീറയെ(രാധികാ ആപ്ത) കല്ല്യാണ ദിവസം ദേവ് പട്ടേലിന്റെ കഥാപാത്രം ഇന്ത്യയിലേക്ക് തട്ടിക്കൊണ്ടു വരുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. കല്ല്യാണത്തിന് താല്‍പര്യമില്ലാത്ത സമീറ തന്നെ തട്ടിക്കൊണ്ടു പോകാന്‍ ആവശ്യപ്പെടുകയായിരുന്നു.

ബ്രിട്ടിഷ് സംവിധായകനായ വിന്റര്‍ബോട്ടം നേരത്തെ എ മൈറ്റി ഹാര്‍ട്ട് എന്ന ചിത്രം പാകിസ്ഥാനിലും, ത്രിഷ്ണ എന്ന ചിത്രം ഇന്ത്യയിലും നിര്‍മ്മിച്ചിരുന്നു. ജിം സാര്‍ബ് ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മാര്‍ച്ച് ഒന്നിന് അമേരിക്കയിലാണ് ചിത്രം ആദ്യം പ്രദര്‍ശനത്തിനെത്തുന്നത്.

ഫ്രിദ പിന്റോ, റിസ് അഹ്മദ്, അനുരാഗ് കശ്യപ് തുടങ്ങിയവര്‍ അഭിനയിച്ച ത്രഷ്ണ 2011 ലായിരുന്നു പുറത്തിറങ്ങിയത്. വെഡ്ഡിങ് ഗസ്റ്റ് 2018 ടൊറണ്ടോ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more