| Thursday, 22nd March 2018, 9:03 pm

ആ ചിത്രത്തിനു വേണ്ടി ഫോണ്‍സെക്‌സും ചെയ്യേണ്ടി വന്നു; പുതിയ വെളിപ്പെടുത്തലുമായി രാധിക ആപ്‌തേ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തന്റെ അഭിപ്രായം കൊണ്ട് ബോളിവുഡിലും പൊതുവേദികളിലും വ്യത്യസ്തയായ നടിയാണ് രാധിക ആപ്‌തേ. ചലച്ചിത്രമേഖലയിലെ എല്ലാവിധ ചൂഷണങ്ങള്‍ക്കെതിരെയും അവര്‍ ശക്തമായി പ്രതികരിച്ചിട്ടുണ്ട്.

ഇപ്പോഴിതാ തന്റെ സിനിമാജീവിതത്തിലുണ്ടായ നിര്‍ണ്ണായക വെളിപ്പെടുത്തലുമായി എത്തിയിരിക്കയാണ് താരമിപ്പോള്‍. ഒരു ചിത്രത്തിന്റെ ഓഡിഷന്‍ സമയത്ത് ഫോണ്‍ സെക്‌സില്‍ ഏര്‍പ്പെടാന്‍ താന്‍ നിര്‍ബന്ധിതയായെന്നാണ് താരമിപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.


ALSO READഅനുവാദമില്ലാതെ യുവാവിനെ ചുംബിച്ചു; അമേരിക്കന്‍ ഗായിക കാറ്റിപെറിക്കെതിരെ പീഡനത്തിന് കേസെടുക്കണമെന്ന് സോഷ്യല്‍ മീഡിയ


ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് രാധിക ഈ ദുരനുഭവം വ്യക്തമാക്കിയത്. അനുരാഗ് കശ്യപ് ചിത്രം ദേവ് ഡി യുടെ ഓഡിഷനു വേണ്ടിയാണ് താന്‍ ഫോണ്‍ സെക്‌സില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിതയായതെന്നാണ് താരം പറഞ്ഞത്. എന്നാല്‍ അതിനുശേഷം ഇത്തരത്തിലൊരു സംഭവത്തിന് താന്‍ നിന്നുകൊടുത്തിട്ടില്ലെന്നും രാധിക പറഞ്ഞു.


ALSO READ: രണ്‍വീറിനോട് ലൈംഗിക താല്പര്യം കാണിച്ചയാള്‍ തന്നെയും സമീപിച്ചു’; കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങള്‍ വെളിപ്പെടുത്തി ബോളിവുഡ് നടന്‍ കരണ്‍ താക്കര്‍


സിനിമയില്‍ സ്ത്രീകള്‍ക്കുനേരേയുള്ള വിവിധ ചൂഷണങ്ങള്‍ക്കെതിരെയും ശക്തമായി പ്രതികരിച്ചയാളാണ് രാധിക ആപ്‌തേ. തന്നോട് മോശമായി പെരുമാറിയ ഒരു തെന്നിന്ത്യന്‍ നടന്റെ കരണത്തടിച്ചിട്ടുണ്ടെന്നും രാധിക മുമ്പ് വെളിപ്പെടുത്തിയിരുന്നു. നിലവില്‍ കാസ്റ്റിംഗ് കൗച്ചിനെതിരെയും അവര്‍ ശക്തമായി പ്രതികരിച്ച് രംഗത്തെത്തിയിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more