| Thursday, 1st January 2026, 10:20 pm

ആർ.ശ്രീലേഖയുടെ ഓഫീസ് ഒഴിപ്പിക്കണം; കോർപ്പറേഷൻ സെക്രട്ടറിയ്ക്ക് പരാതിയുമായി ഹൈക്കോടതി അഭിഭാഷകൻ

ശ്രീലക്ഷ്മി എ.വി.

തിരുവനന്തപുരം: ശാസ്തമംഗലം കോർപ്പറേഷൻ കെട്ടിടത്തിൽ നിന്നും ബി.ജെ.പി കൗൺസിലറായ ആർ. ശ്രീലേഖയുടെ ഓഫീസ് ഒഴിപ്പിക്കണമെന്ന ആവശ്യവുമായി കോർപ്പറേഷൻ സെക്രട്ടറിയ്ക്ക് പരാതി.

ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിങ് ആണ് ഇതുസംബന്ധിച്ച പരാതി നൽകിയത്.

കോർപ്പറേഷനിലെ എല്ലാ കൗൺസിലർമാർക്കും ഒരേ ആനുകൂല്യം ഉറപ്പാക്കണമെന്നും ഇതിനായി കോർപ്പറേഷൻ കെട്ടിടത്തിൽ നിന്നും ശാസ്തമംഗലം വാർഡ് കൗൺസിലറുടെ ഓഫീസ് ഒഴിപ്പിക്കണമെന്നുമാണ് പരാതിയിലെ ആവശ്യം.

ശാസ്തമംഗലത്ത് ഹെൽത്ത് ഇൻസ്പെക്ടറുടെ കാര്യാലയമായി പ്രവർത്തിക്കുന്ന കോർപ്പറേഷൻ കെട്ടിടത്തിലാണ് വാർഡ് കൗൺസിലറുടെ ഓഫീസ്.

‘നിയമപരമായി എല്ലാ കൗൺസിലർമാർക്കും ഒരേ ആനുകൂല്യമാണുള്ളത്. എല്ലാ കോർപ്പറേഷൻ കൗൺസിലർമാർക്കും സ്വന്തമായി ഓഫീസ് തുറക്കുവാൻ കോർപ്പറേഷൻ വക കെട്ടിടങ്ങൾ അനുവദിച്ച് നല്കിയിട്ടില്ല. ഇത്തരം സാഹചര്യത്തിൽ ശാസ്തമംഗലം വാർഡ് കൗൺസിലർക്ക് പ്രത്യേകത പരിഗണന നല്കേണ്ടതില്ല,’ അഡ്വ. കുളത്തൂർ ജയ്സിങ് പരാതിയിൽ പറയുന്നു.

ഇത്തരം മാനദണ്ഡങ്ങൾ അട്ടിമറിച്ചാണ് ശാസ്തമംഗലത്തെ കൗൺസിലർ 2020-2025 കാലായവളിൽ ശാസ്തമംഗലത്തെ കോർപ്പറേഷൻ കെട്ടിടത്തിൽ ഓഫീസ് തുറന്നതെന്നും ഇതിൻ്റെ പിൻബലത്തിൽ നിലവിലത്തെ കൗൺസിലറും ഇവിടെ ഏകപക്ഷീയമായി ഓഫീസ് തുറക്കുകയും ചെയ്തെന്നും അദ്ദേഹം പറഞ്ഞു.

ചിലർക്ക് മാത്രം പ്രത്യേക പരിഗണന എന്നത് ശരിയായി നടപടിയല്ലെന്നും അതിനാൽ എല്ലാ അംഗങ്ങൾക്കും ഒരേ ആനുകൂല്യം ഉറപ്പാക്കണമെന്നും അദ്ദേഹം പരാതിപ്പെട്ടു.

Content Highlight: R. Sreelekha’s office should be vacated; High Court lawyer files complaint with Corporation Secretary

ശ്രീലക്ഷ്മി എ.വി.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാന്തര ബിരുദം.

We use cookies to give you the best possible experience. Learn more