| Saturday, 3rd October 2026, 1:04 pm

തിരുവനന്തപുരം കോര്‍പറേഷനില്‍ ഭൂരിപക്ഷം നഷ്ട്ടപ്പെട്ട് ബി.ജെ.പി; ആര്‍. ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ബി.ജെ.പി കൗണ്‍സിലര്‍ ആര്‍ ശ്രീലേഖ രാജിവെച്ചു. വ്യക്തിപരമായ കാരണത്തെ തുടര്‍ന്നാണ് രാജിയെന്നാണ് ശ്രീലേഖ നല്‍കുന്ന വിശദീകരണം. ബി.ജെ.പി നേതൃത്വവുമായി ബന്ധപ്പെട്ട് ശ്രീലേഖയ്ക്കുള്ള അഭിപ്രായ ഭിന്നത നേരത്തെ പുറത്ത് വന്നിരുന്നു.

രാജിക്ക് കാരണമായ യഥാര്‍ത്ഥ കാരണങ്ങള്‍ നിലവില്‍ വ്യക്തമല്ല. ബി.ജെ.പിക്ക് വന്‍ തിരിച്ചടിയാകാന്‍ സധ്യതയുള്ളതാണ് ശ്രീലേഖയുടെ രാജി. കഴിഞ്ഞമാസം 30ന് മേയര്‍ വി.വി രാജേഷിന് രാജി കത്ത് നല്‍കിയെന്നും റിപ്പോര്‍ട്ടുണ്ട്.

മറ്റ് ബി.ജെ.പി അംഗങ്ങളുള്ള വാട്ട്‌സ് അപ്പ് ഗ്രൂപ്പിലേക്ക് ‘ഞാന്‍ രാജി വെക്കുന്നു’എന്ന സന്ദേശം ശ്രീലേഖ അയച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. രാജി കത്ത് കലക്ടര്‍ക്കും നല്‍കുമെന്ന് ശ്രീലേഖ പറഞ്ഞിട്ടുണ്ട്.

ഒരു സീറ്റില്‍ മാത്രം ഭൂരിപക്ഷത്തില്‍ ഭരണത്തിലേറിയ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാണ് ഈ രാജി. മേയര്‍ സ്ഥാനം നല്‍കാതിരുന്നത് മുതല്‍ നേതൃത്വവുമായി ഈ അഭിപ്രായ ഭിന്നത തുടര്‍ന്നിരുന്നതായും വിവരമുണ്ട്.

ശ്രീലേഖയുടെ രാജിയോടെ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബി.ജെ.പിക്ക് കേവല ഭൂരിപക്ഷം നഷ്ടമായി. 101 അംഗ കൗണ്‍സിലില്‍ ഒരു സ്വതന്ത്രന്റെ പിന്തുണയോടെ 51 സീറ്റുകളായിരുന്നു എന്‍.ഡി.എയ്ക്കുള്ളത്. ശ്രീലേഖയുടെ രാജിയോടെ അത് 49 ആയി ചുരുങ്ങുകയും ആകെ 50 സീറ്റുകളായി മാറുകയും ചെയ്തു.

Content Highlights: R. Sreelekha has resigned from the post of councillor.

We use cookies to give you the best possible experience. Learn more