സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുകയാണ് ആര്‍.ജെ ബാലാജി എന്ന സംവിധായകന്‍. കരിയറിലെ ഏറ്റവും വലിയ ഡൗണ്‍ഫാളില്‍ നിന്ന സൂര്യയെ കറുപ്പിലൂടെ കൈപിടിച്ച് തിരിച്ചുകൊണ്ടുവന്നിരിക്കുകയാണ് ബാലാജി. അനൗണ്‍സ്‌മെന്റ് മുതല്‍ ആരാധകര്‍ക്ക് പോലും വലിയ പ്രതീക്ഷയില്ലാതിരുന്ന ചിത്രം 300 കോടിയോളം നേടിയിരിക്കുകയാണ്.
തമിഴ്‌നാട്ടിലെ ഒരു കോടതിയില്‍ നീതി ലഭിക്കാത്ത സാധാരണക്കാര്‍ക്കുവേണ്ടി ദൈവമായ കറുപ്പ് സാമി അവതരിക്കുന്നതാണ് ചിത്രത്തിന്റെ കഥ. സൂര്യയാണ് കറുപ്പ് സാമിയായി വേഷമിടുന്നത്. മാസ് മസാല ഴോണറിലൊരുങ്ങിയ ചിത്രത്തിലൂടെ തമിഴ് സിനിമയിലെ ഏറ്റവും വലിയ തിരിച്ചുവരവായാണ് പലരും കണക്കാക്കുന്നത്.
ആര്‍.ജെ ബാലാജി Photo: Screen grab/ Cinema Vikatan
ചിത്രത്തെക്കുറിച്ചുള്ള അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് സംവിധായകന്‍ ആര്‍.ജെ. ബാലാജി. ചിത്രത്തിന്റെ കഥ കേട്ടതും സൂര്യ ഓക്കെ പറഞ്ഞെന്നും അത് തനിക്ക് അത്ഭുതമായിരുന്നെന്നും ബാലാജി പറഞ്ഞു. ഷൂട്ടിന്റെ സമയത്ത് ഓരോ കാര്യത്തിലും അദ്ദേഹത്തിന് സംശയമുണ്ടായിരുന്നെന്നും അതെല്ലാം തീര്‍ത്തതിന് ശേഷമാണ് ഷൂട്ട് ചെയ്തതെന്നും സംവിധായകന്‍ പറയുന്നു. സിനിമാ വികടനോട് സംസാരിക്കുകയായിരുന്നു ബാലാജി.
‘ഈ പടത്തില്‍ ഒരുപാട് റഫറന്‍സ് സീനുകളും ഡയലോഗുകളുമുണ്ട്. സൂര്യ സാറിന് അതെല്ലാം ചെയ്യുന്ന സമയത്ത് സംശയമായിരുന്നു. ‘ഇത് വര്‍ക്കാകുമോ, എന്തെങ്കിലും പ്രശ്‌നമാകുമോ’ എന്നായിരുന്നു സംശയം. അങ്ങനെയൊന്നും ഉണ്ടാകില്ലെന്ന് അദ്ദേഹത്തെ കണ്‍വിന്‍സ് ചെയ്തു. പക്ഷേ, സെക്കന്‍ഡ് ഹാഫില്‍ ഒരു ഡയലോഗ് പറയില്ലെന്ന് സൂര്യ സാര്‍ വാശി പിടിച്ചു.
അദ്ദേഹത്തിന്റെ കഥാപാത്രം എന്നെ ഫോണ്‍ വിളിച്ചിട്ട് ‘മൂക്കുത്തി അമ്മന്‍ സിനിമക്ക് മൂന്ന് ടിക്കറ്റുണ്ട്, വരുന്നോ’ എന്നാണ് ഡയലോഗ്. ‘ഇത് ഞാന്‍ പറയില്ല’ എന്ന് അദ്ദേഹം വാശി പിടിച്ചു. ആ സിനിമയുടെ ഡയറക്ടര്‍ ഞാനാണ്. എനിക്ക് ഒരു കുഴപ്പവുമില്ല, തിയേറ്ററില്‍ ഇതിന് നല്ല റെസ്‌പോണ്‍സായിരിക്കും എന്നൊക്കെ പറഞ്ഞ് കണ്‍വിന്‍സ് ചെയ്തതിന് ശേഷമാണ് അദ്ദേഹം സമ്മതിച്ചത്. ഒ.ടി.ടി റിലീസിന് ശേഷം പല സീനുകളും ആളുകള്‍ കീറിമുറിക്കുമെന്നറിയാം. അതിനെല്ലാം തയാറായാണ് ഇരിക്കുന്നത്,’ ആര്‍.ജെ ബാലാജി പറഞ്ഞു.
13 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് സൂര്യക്ക് നല്ലൊരു തിയേറ്റര്‍ ഹിറ്റ് ലഭിക്കുന്നത്. 2013ല്‍ പുറത്തിറങ്ങിയ സിങ്കം 2 ആണ് താരത്തിന്റെ അവസാന ക്ലീന്‍ ഹിറ്റ്. പല സിനിമകളും പിന്നീട് പ്രതീക്ഷക്കൊത്ത് ഉയരാതെ പോയി. മികച്ച പ്രതികരണം ലഭിച്ച സൂരറൈ പോട്ര്, ജയ് ഭീം എന്നീ സിനിമകള്‍ ഒ.ടി.ടി റിലീസായിരുന്നു. കറുപ്പിന്റെ വിജയം ഇനി വരുന്ന സിനിമകളും ആവര്‍ത്തിക്കുമെന്നാണ് കരുതുന്നത്.
Content Highlight: R J Balaji shares the shooting experience of Karuppu movie
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ