| Thursday, 7th May 2026, 10:48 am

ഈയൊരു ക്ലാരിറ്റി പല വമ്പന്മാര്‍ക്കും ഇല്ലാതെ പോയല്ലോ, കറുപ്പ് റിലീസ് ഡേറ്റിനെക്കുറിച്ച് സംവിധായകന്‍ പറഞ്ഞ വാക്കുകളെ പ്രശംസിച്ച് സോഷ്യല്‍ മീഡിയ

അമര്‍നാഥ് എം.

തമിഴ് സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കറുപ്പ്. സൂര്യയെ നായകനാക്കി ആര്‍.ജെ ബാലാജി സംവിധാനം ചെയ്യുന്ന ചിത്രം ഈ മാസം 14ന് തിയേറ്ററുകളിലെത്തുകയാണ്. 2025 ദീപാവലിക്ക് പുറത്തിറങ്ങുമെന്നറിയിച്ച ചിത്രം റിലീസ് മാറ്റുകയായിരുന്നു. സമ്മര്‍ റിലീസിലേക്ക് മാറ്റിയതിനെ പലരും വിമര്‍ശിക്കുകയും ചെയ്തു.

ആര്‍.ജെ ബാലാജി Photo: Screen grab/ Sudhir Srinivasan

കഴിഞ്ഞദിവസം ഒരു അഭിമുഖത്തിനിടെ മെയ് മാസത്തിലേക്ക് റിലീസ് മാറ്റിയതിനെക്കുറിച്ച് സംവിധായകന്‍ സംസാരിച്ചിരുന്നു. ഡിസംബറില്‍ ചിത്രം പൂര്‍ത്തിയായിട്ടും എന്തുകൊണ്ട് വൈകുന്നു എന്ന കാര്യത്തില്‍ പല ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത് താന്‍ കാണാറുണ്ടെന്ന് ബാലാജി പറഞ്ഞു. കൃത്യമായൊരു റിലീസ് ഡേറ്റായിരുന്നു തനിക്ക് വേണ്ടിയിരുന്നതെന്നും അതിന് വേണ്ടി കാത്തിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിഹൈന്‍ഡ്‌വുഡ്‌സ് ടി.വിയോട് സംസാരിക്കുകയായിരുന്നു ബാലാജി.

‘മാര്‍ച്ച് അവസാനം അല്ലെങ്കില്‍ ഏപ്രിലില്‍ തമിഴ് പുതുവര്‍ഷത്തില്‍ പടമിറക്കിക്കൂടെ എന്ന് ഒരുപാട് പേര്‍ ചോദിച്ചു. നല്ല റിലീസ് ഡേറ്റ് കളയുകയാണെന്നൊക്കെ പറയാറുണ്ടായിരുന്നു. തമിഴ് പുതുവര്‍ഷത്തിന്റെ സമയമെന്ന് പറഞ്ഞാല്‍ ഇലക്ഷന്‍ പ്രചാരണം അതിന്റെ പീക്കില്‍ നില്‍ക്കുകയാണ്. അതിനിടയിലേക്ക് സിനിമ റിലീസ് ചെയ്താല്‍ ശ്രദ്ധിക്കപ്പെടില്ല.

കറുപ്പ് Photo: Screen grab/ Think Music India

ഇലക്ഷന്‍ കഴിഞ്ഞ് മെയ് ഒന്നിന് റിലീസ് ചെയ്യാമായിരുന്നു എന്നും ചിലര്‍ അഭിപ്രായപ്പെട്ടു. ആ ദിവസം റിലീസ് ചെയ്‌തെന്ന് വെച്ചോളൂ, നാല് ദിവസം കഴിഞ്ഞാല്‍ റിസല്‍ട്ട് വരും. പിന്നെ എല്ലാവരും അതിനെക്കുറിച്ചാകും സംസാരം. ഇങ്ങനെയൊരു പടമുണ്ടെന്ന് പോലും ആരും നോക്കില്ല. റിസല്‍ട്ട് പുറത്തുവന്ന് പത്ത് ദിവസം കഴിയുമ്പോഴേക്ക് എല്ലാം കെട്ടടങ്ങും. അതുകൊണ്ട് മെയ് 14ന് റിലീസ് ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു,’ ബാലാജി പറഞ്ഞു.

സംവിധായകന് തന്റെ സിനിമ ആളുകളിലേക്ക് കൃത്യമായി എത്തണമെന്ന ബോധ്യമുള്ളതിന്റെ തെളിവാണ് ഈ വാക്കുകളെന്ന് പലരും അഭിപ്രായപ്പെടുന്നു. ബാലാജിക്ക് ഉള്ള ഈ ക്ലാരിറ്റി തമിഴിലെ വമ്പന്മാരായ ധനുഷിനും വിഘ്‌നേശ് ശിവനും ഇല്ലാതെ പോയെന്നും കമന്റുകളുണ്ട്. ഇരുവരുടെയും സിനിമകളായ ലവ് ഇന്‍ഷുറന്‍സ് കമ്പനി, കര എന്നിവ ഇലക്ഷന്റെ ഇടയിലായിരുന്നു പുറത്തിറങ്ങിയത്.

കറുപ്പ് Photo: Theatrical poster

രണ്ട് സിനിമകളും ബജറ്റ് പോലും തിരിച്ചുപിടിക്കാനാകാതെ പരാജയമായി മാറി. ഇവിടെയാണ് വെറും രണ്ട് സിനിമകള്‍ മാത്രമൊരുക്കിയ ബാലാജിയുടെ വിഷന്‍ കാണാനായതെന്നും മറ്റുള്ളവര്‍ക്ക് ഈ ക്ലാരിറ്റിയില്ലെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. സംവിധായകന്റെ ആത്മവിശ്വാസം സിനിമയെ രക്ഷിക്കട്ടെയെന്നും ചിലര്‍ കമന്റ് പങ്കുവെക്കുന്നുണ്ട്.

Content Highlight: R J Balaji getting appreciation for his interview about Karuppu movie release date

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more