| Sunday, 3rd May 2026, 4:00 pm

മമ്മൂട്ടി സാറിനെപ്പോലെ ഓരോ സിനിമയെയും വ്യത്യസ്തമായി സമീപിക്കാന്‍ ശ്രമിക്കുന്നയാളാണ് സൂര്യ, പരാജയങ്ങള്‍ നേരിട്ടാലും അതിന് മാറ്റമില്ല: ആര്‍.ജെ ബാലാജി

അമര്‍നാഥ് എം.

റേഡിയോ ജോക്കിയായും കമന്റേറ്ററായുമെല്ലാം കരിയര്‍ ആരംഭിച്ച് സിനിമാലോകത്തേക്ക് കടന്നുവന്നയാളാണ് ആര്‍.ജെ ബാലാജി. കോമഡി വേഷങ്ങളിലൂടെ കരിയര്‍ ആരംഭിച്ച ബാലാജി പിന്നീട് നായകനായും സംവിധായകനായും തിളങ്ങി. തമിഴിലെ മുന്‍നിര താരമായ സൂര്യയെ നായകനാക്കി ഒരുക്കുന്ന കറുപ്പാണ് ബാലാജിയുടെ പുതിയ ചിത്രം.

ദീപാവലിക്ക് റിലീസ് പ്രഖ്യാപിച്ച ചിത്രം മെയിലേക്ക് മാറ്റുകയായിരുന്നു. അനൗണ്‍സ്‌മെന്റ് മുതല്‍ ആരാധകര്‍ക്ക് വലിയ പ്രതീക്ഷയില്ലാതിരുന്ന ചിത്രമായിരുന്നു കറുപ്പ്. എന്നാല്‍ ടീസറും മറ്റ് അപ്‌ഡേറ്റുകളും പ്രേക്ഷകര്‍ക്ക് ഹൈപ്പ് സമ്മാനിച്ചു. താന്‍ ഇതുവരെ ചെയ്തതില്‍ വെച്ച് ഏറ്റവും വലിയ ചിത്രമാണ് കറുപ്പെന്ന് പറയുകയാണ് ആര്‍.ജെ ബാലാജി.

ആര്‍.ജെ ബാലാജി Photo: Screen grab/ Galatta Plus

കങ്കുവ റിലീസ് ചെയ്ത് ഒരാഴ്ച പിന്നിട്ടപ്പോഴായിരുന്നു കറുപ്പിന്റെ ഷൂട്ട് ആരംഭിച്ചതെന്ന് ബാലാജി പറഞ്ഞു. വന്‍ ഹൈപ്പിലെത്തിയ കങ്കുവ വലിയ പരാജയമായപ്പോള്‍ താനും സൂര്യയുമടക്കം പലരും വല്ലാതെ ഡൗണായെന്നും ഷൂട്ട് മുന്നോട്ട് പോകുമോ എന്ന് സംശയമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗലാട്ടാ പ്ലസിനോട് സംസാരിക്കുകയായിരുന്നു ആര്‍.ജെ. ബാലാജി.

‘ഒരു നടനെന്ന നിലയില്‍ സൂര്യ സാര്‍ കാണിക്കുന്ന കമ്മിറ്റ്‌മെന്റ് എന്നെ അത്ഭുതപ്പെടുത്താറുണ്ട്. കങ്കുവയുടെ പരാജയത്തില്‍ നിന്ന് അദ്ദേഹം വളരെ വേഗത്തില്‍ റിക്കവറാവുകയും കറുപ്പിന്റെ സെറ്റില്‍ വളരെ വേഗത്തില്‍ സിങ്കായി. സൂര്യ സാറിന്റെ സ്‌ക്രിപ്റ്റ് സെലക്ഷനും മറ്റ് നടന്മാര്‍ കണ്ട് പഠിക്കേണ്ടതാണ്. ഇപ്പോള്‍ നോക്കുകയാണെങ്കില്‍ വെറും രണ്ട് സിനിമ മാത്രം ചെയ്ത എനിക്ക് കൈ തന്നു. എന്റെ കൂടെ സിനിമ ചെയ്യുന്നു. പലര്‍ക്കും അത് സര്‍പ്രൈസായിരുന്നു.

സൂര്യ Photo: Reedit

പിന്നീട് നോക്കിയാല്‍ നേരെ ഓപ്പോസിറ്റ് ഡയറക്ഷനിലുള്ള വെങ്കി അട്‌ലൂരിയുമായി ഒരു സിനിമ ചെയ്യുന്നു. അതിന് ശേഷം ആവേശം ചെയ്ത സംവിധായകന്റെ കൂടെ ചേരുന്നു. എല്ലാം ഒന്നിനൊന്ന് വ്യത്യസ്തമായ സബ്ജക്ടുകളാണ്. കരിയറില്‍ ഇപ്പോള്‍ വളരെ ഡൗണായി പോകുന്ന അവസരത്തിലും ഇത്തരം പരീക്ഷണം നടത്താന്‍ അദ്ദേഹം കാണിക്കുന്ന ആ സ്പിരിറ്റിനെ കണ്ടില്ലെന്ന് വെക്കാനാകില്ല.

മമ്മൂട്ടി Photo: Screen grab/ Mammootty Kampany

മലയാളത്തില്‍ മമ്മൂട്ടി സാറും ഇതുപോലെ വ്യത്യസ്തമായ സിനിമകള്‍ തേടിപ്പിടിച്ച് ചെയ്യാന്‍ യാതൊരു മടിയും കാണിക്കാത്തായാളാണ്. അദ്ദേഹത്തിന്റെ അതേ പാതയിലൂടെ പോകുന്നയാളാണ് സൂര്യ സാറെന്നാണ് എന്റെ അഭിപ്രായം. സൂപ്പര്‍ താരങ്ങളില്‍ അധികമാരും ഇങ്ങനെയൊരു റിസ്‌ക് ഏറ്റെടുക്കാന്‍ തയാറാകില്ല,’ ആര്‍.ജെ ബാലാജി പറയുന്നു.

Content Highlight: R J Balaji about Suriya’s script selection

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more